Tuesday, March 24, 2009

ഗവിയായ വഴി

അന്ന് മലയാളം മാഷ്
അവളുടെ നേര്‍ക്കു
ഒരു ചോദ്യമെറിഞ്ഞു
"ഉണ്ടക്കണ്ണീ നിന്റെ
ഭാവി വരന്‍ ആരായിരിക്കണം"
ഉടന്‍ വന്നു മറുപടി
"അദ്ദേഹം ഒരു കവിയായിരിക്കണം"
ആ നിമിഷം തന്നെ
ഞാനുറപ്പിച്ചു, അടുത്ത നിമിഷം,
ഞാനൊരു കവിത എഴുതുമെന്നു..
കവിയായി മാറുമെന്നു...
ഒരു നാള്‍ എന്റെ കാവ്യ സൃഷ്ടികള്‍
അവള്‍ക്കു മുന്നില്‍ കാഴ്ചവെച്ചു..
കവിതയിലൂടേ കണ്ണോടിച്ച
അവളൊരു പ്രഖ്യാപനം
നടത്തി "കപി"യെ കെട്ടിയാലും
ഞാന്‍ കവിയെ കെട്ടില്ലാന്ന്
(കവിത വായിച്ച പാവത്തിന്റെ
നെഞ്ച് തകര്‍ന്നുകാണും)
അന്നു തന്നെ ഞാനെന്‍
തൂലികയുപേക്ഷിച്ചു
ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറം
വീണ്ടും തിരയുന്നു...ഞാനാ തൂലികയെ
അവളുടെ മോള്‍ക്കും ഒരു കവിയെ
തന്നെയാണത്രെ വരിക്കാന്‍ മോഹം...

Tuesday, March 17, 2009

തനിനിറം


ജീവിച്ചിരുന്നപ്പോള്‍
പലതവണയെന്നെ
വഞ്ചിച്ച നീ
മരണത്തിനപ്പുറത്തെ
ലോകത്തുനിന്നുകൊണ്ട്
എന്നെ ഒരുപാടിഷ്ടമാ-
ണെന്നുപറയുമ്പോള്‍
എന്തുഞാന്‍ ചെയ്യും

എന്നെയൊത്തിരി
സ്നേഹിക്കുന്ന പെണ്ണേ
നിന്നരികിലെത്താ
നൊരുവഴിതെളിയുന്നു
എന്റെ മുന്നില്‍
പാളത്തിലൂടെ
പാഞ്ഞുവരുന്ന
തീവണ്ടിയെന്നെ
നിന്നരികിലെത്തിക്കും

നരകത്തിലേ നീയുണ്ടാകൂ
എന്നറിയാം നീയുള്ളിടം
എന്റെ സ്വര്‍ഗമെന്നു കരുതി
നരകവാതില്‍ക്കലെത്തിയ
ഞാന്‍ കണ്ട കാഴ്ച
എന്നെ ഞെട്ടിച്ചു

നീയുമൊരു പുരുഷനും
ഇണചേരുന്നു
എന്തിനിതു ചെയ്തെന്നു
സങ്കടത്തോടെ ചോദിച്ചപ്പോള്‍
നീയൊരു പരിഹാസചിരി
ചിരിച്ചു കടന്നു പോടാ
എന്നാക്രോശിച്ചു

Monday, March 16, 2009

കാലത്തേയും തോല്പിച്ച്

ഒരുമതന്‍ ഊയലില്‍
ഒരുമിച്ചാടുവാന്‍ കൊതിച്ചവരെ
കാലം, ഒരു ചാണ്‍ കയറില്‍
ഒന്നിച്ച് തൂങ്ങിയാടുന്ന
നിലയിലെത്തിച്ചു
ആ ആട്ടത്തിലും അവര്‍
കെട്ടിപ്പിടിച്ചിരുന്നു
കാലമേ നിനക്കു ഞങ്ങളെ
മരണത്തിലും തോല്പിക്കാന്‍
കഴിയില്ലെന്നു പ്രഖ്യാപിക്കും പോലെ

Friday, March 13, 2009

മദ്യകേളി

മദ്യമേ,
നീ തീര്‍ത്ത ആര്‍ത്ത
നാദങ്ങള്‍ നിലക്കുന്നില്ല

മദ്യമേ,
നീ തീര്‍ത്ത കണ്ണീര്‍-
പുഴകള്‍ വറ്റുന്നില്ല
മദ്യമേ,
നീ തീര്‍ത്ത മഹാ-
രോഗങ്ങള്‍ ശമിപ്പതില്ല


മദ്യമേ,
നീ പൊട്ടിച്ചെറിഞ്ഞ
താലിച്ചരടുകളനവധി
പാതകളില്‍ യമദൂതനായി
കവര്‍ന്ന ജീവനുമനവധി

മദ്യമേ
നീ ആദ്യമാദ്യം
യൗവ്വനത്തെ അടിമയാക്കി
പിന്നെ കൗമാരത്തെയും
ഇപ്പോഴിതാ ബാല്യത്തെയും

മദ്യമേ,
ഇനി നിന്‍ ലക്ഷ്യമെന്താണു
പിറന്നു വീണ കുഞ്ഞിനു
അമ്മിഞ്ഞപ്പാലിനു പകരം
മദ്യം നല്‍കുന്ന ദിവസമോ

Saturday, February 28, 2009

കുട്ടിക്കഥ സമാഹാരം

1) പ്രസംഗം
ലൈംഗിക വിദ്യാഭ്യാസം
വീട്ടില്‍ നിന്നു നല്കണമെന്നും,
അച്ഛനമ്മമാര്‍ നാണിക്കേണ്ടതില്ലെന്നും
നാടു നീളേ പ്രസംഗിച്ചു നടന്ന
ആംഗലേയ വൈദ്യന്റെ മകള്‍
ആദ്യ ആര്‍ത്തവ രക്തം കണ്ടു
തനിക്കെന്തോ മഹാവ്യാധിയെന്നു കരുതി
ആത്മഹത്യ ചെയ്തു

2)സുഖം
ഭാര്യയുടെ കൂടെ കിടക്കണമെന്നുണ്ടെങ്കിലും
സുഖിക്കുന്നവന്‍ ദുഃഖിക്കേണ്ടി വരുമെന്ന-
ഭയമെന്നെ കിടപ്പറയില്‍നിന്നകറ്റി

3)ന്യായം
അവിവാഹിതയെ പ്രണയിച്ചാല്‍
വിവാഹം കഴിക്കേണ്ടിവരുമെന്നു
ഭയന്നു ഞാന്‍ വിവാഹിതയെ പ്രണയിച്ചു

4)മരണം
ജീവിത രണഭൂമിയില്‍
അടരാടിയാടി മുന്നേറിയ ഞാന്‍
അഴകിന്റെ ആഴിയില്‍
മുങ്ങിമരിച്ചു

5) ഞാന്‍
എന്തിനു ജീവിക്കണം..?
മറ്റുള്ളവര്ക്കു ബാധ്യതയാവാന്‍
ആരെങ്കിലുമൊക്കെ വേണ്ടേ!!!

6)അസൂയ
ആത്മഹത്യ ചെയ്യണമെന്നുണ്ടെങ്കിലും
ഭാര്യ വേറെ
വിവാഹം കഴിക്കുമോയെന്ന
ഭയമെന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചൂ

7) പേടി
ജീവിക്കാന്‍ മോഹമുണ്ടെങ്കിലും
ഇന്നലെ പിറന്ന എന്റെ മോള്‍
വല്ലവന്റേം കൂടെ ഓടിപ്പോകുമോയെന്ന
ഭയമെന്നെ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചു

8)ജന്മം കൊണ്ടില്ലാത്തത്
ജന്മം കൊണ്ടില്ലാത്ത പലതും
കര്‍മം കൊണ്ടുണ്ടാക്കാനാവാത്തതുകൊണ്ടു
ഞനിന്നും തന്തയില്ലാത്തവളാണു
കുടുംബത്തില്‍ പിറക്കാത്തവളാണു

9)ഹാവൂ!!!
എത്ര ശ്രമിച്ചിട്ടും കിട്ടിയില്ല
എന്നിട്ടും തളരാതെ ഊണും ഉറക്കവു-
മുപേക്ഷിച്ചൂ ശ്രമം തുടര്‍ന്നു
അങ്ങനെ ഇന്നാദ്യമായി
ടി.വി ചാനലിലെ ഫോണിന്‍
പരിപാടിയിലേക്കു എന്റെ കാള്‍
കണക്ടായി

10)ഞങ്ങള്‍ക്കും ജീവിക്കണ്ടേ !
ശത്രുരാജ്യങ്ങള്‍ യുദ്ധമവസാനിപ്പിച്ചപ്പോള്‍
ആയുധങ്ങള്‍ പരസ്പരം
പോരാടാന്‍ തുടങ്ങി
എന്തിനീ യുദ്ധമെന്നൊ-
രായുധത്തോടു ചോദിച്ചപ്പോള്‍
ഞങ്ങള്‍ക്കും ജീവിക്കണ്ടേ-
യെന്ന മറുപടി

11)നിഷ്കളങ്കന്‍
വീടെവിടെന്നു ചോദിച്ചു
പറഞ്ഞു കൊടുത്തു
വീട്ടിലോട്ടുള്ള വഴി ചോദിച്ചു
പറഞ്ഞു കൊടുത്തു
തിരികെയെത്തിയപ്പോള്‍
കണ്ടതു
കാലിയായി കിടക്കുന്ന
വീട്

12)കുംബസാരം
കവിയല്ല ഞാന്‍
കവിതയെഴുതാനറിയില്ലെനിക്കു
എങ്കിലും സംവിധാനമെന്തെന്നറിയാതെ
സിനിമകള്‍ സംവിധാനം
ചെയ്തു കൂട്ടുന്ന
തിരക്കഥാകൃത്തുക്കളുള്ളീ നാട്ടില്‍
എന്റെ കവിതയെ 'കപിത'യെന്നു
വിളിക്കരുതു

13)പ്രണയം
നിവര്‍ന്നു നില്കാനാവാത്ത തനിക്കു
കൈത്താങ്ങേകിയ തേന്മാവിനെ മറന്നു
കാറ്റിനെ പ്രണയിച്ച മുല്ലവള്ളിയെ
കാറ്റു കൊടൂങ്കാറ്റായി മാറി
നരകത്തിലെത്തിച്ചു

14)യുക്തി
അഗതി മന്ദിരത്തില്‍
മരിച്ചു കിടന്ന എന്നോട്
യമന്‍ ചോദിച്ചു
"നരകമോ ?സ്വര്‍ഗമോ?"
നരകമെന്നു ഞാന്‍ പറഞ്ഞു
എന്തെന്നാല്‍ എന്റെ ഭാര്യയും മക്കളും
വൈകാതെ അവിടെത്തും

15)കാരണം
മദ്യപാനം
പാപമാണെന്നും
അതെന്റെ കരളിനെ
തകര്‍ക്കുമെന്നുമറിയാം
പക്ഷെ കള്ളുകുടിക്കാതെ
ഞാനെങ്ങിനെ എന്റെ
ഭാര്യയെ തല്ലും

16)കാഴ്ച
നിശയെന്നു കരുതി ഞാന്‍
നിശ നാളെ പുലരുമെന്നും
എന്താ നേരം വെളുക്കാത്തതെന്നു
ഭാര്യയോടു ചോദിച്ചപ്പോഴാണറിഞ്ഞതു
എന്റെ കണ്ണിനിപ്പോള്‍ കാഴ്ചയില്ലെന്നു

17)അറിയാതെ
എല്ലാവരും പറയാറുണ്ട് അവന്റെ മനസ്
വിളക്കിന്റെ നാളം പോലെയാണെന്ന്
ഇന്നലെ ഒരു നാലു വയസുകാരിയെ
കണ്ടപ്പോള്‍ അവന്‍ ആ നാളമൊന്നു
ചുരുക്കി എല്ലാം കഴിഞ്ഞപ്പോള്‍
പൂര്‍വസ്ഥിതിയിലാക്കി

18)അവന്‍
ഒരോ പടവുകള്‍ ചവിട്ടി
ഉയരങ്ങളിലെക്കവന്‍
നടന്നു കയറുബോള്‍ ആരുമറിഞ്ഞില്ല
അവിടെ നിന്ന് ചാടി
മരിക്കാനാണു ആ പോക്കെന്ന്

19)അവള്‍
അവളെപ്പോഴും മഴ പെയ്യുന്നതും
കാത്തിരിക്കും മഴപെയ്യുബോള്‍
ആകാശത്തിനു തന്നേക്കള്‍
കണ്ണീരുണ്ടല്ലോ എന്നോര്‍ത്ത്
ആശ്വസിക്കും

20)കവിയും കവിതയും
കവി ആധുനികവും കഴിഞ്ഞു
അത്യാധുനികതയില്‍ എത്തി
കവിത ശിലായുഗത്തില്‍ തന്നെ

21)കഴിവും കഴിവുകേടും
മറന്നുപോകുക കഴിവുകേടെങ്കില്‍
മറക്കാന്‍ കഴിയുക കഴിവു തന്നെ

22)തൂമ്പ
ഇന്നലെ ഒരു ഇടശ്ശേരി കവിത വായിച്ചു.
ഒരു വരി ഇങനെയായിരുന്നു
"കുഴിവെട്ടി മൂടുക വേദനകള്‍"
ഇതും വായിച്ചു വേദനയെ
മൂടാനായി കുഴിവെട്ടാന്‍ തുടങ്ങുബോള്‍
തൂമ്പ എന്നോട് ചോദിച്ചു
"എന്റെ വേദനയെ മൂടാന്‍
ഞാന്‍ എന്തുകൊണ്ട് കുഴിവെട്ടും

23)ദൈവം
ദൈവമില്ലെന്ന് വിശ്വസിക്കുന്ന ഞാന്‍
അമ്പലങ്ങളില്‍ പോകാറില്ല
ദൈവങ്ങളെ മനസാ ഭജിക്കാറുമില്ല
എങ്കിലും അമ്മയെ കാണുബോള്‍
ദൈവമുണ്ടെന്നു ഞാനറിയുന്നു

24)ഹര്‍ത്താല്‍
അനുസരണക്കേട് കാട്ടിയതിനു
അവനെ അച്ഛന്‍ വീട്ടില്‍
നിന്നു പുറത്താക്കി
അതില്‍ പ്രതിഷേധിക്കാനായി
അവന്‍ കേരളഹര്‍ത്താലിനു
ആഹ്വാനം ചെയ്തു

25)ഞാന്‍
ആരെയും മനസിലാക്കാത്ത ഞാന്‍
എന്നെയാരും മനസിലാക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്
ആരെയും സ്നേഹിക്കാത്ത ഞാന്‍
എന്നെയാരും സ്നേഹിക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്`





Wednesday, February 11, 2009

കാമുകി

തൂലികത്തുമ്പില്‍ നിന്നും
ഒഴുകിയെത്തുന്ന കവിത-
യാണെന്റെ കാമുകി
എന്നുമവളെ പുല്കാന്‍
ആശിക്കാറുണ്ടെങ്കിലും
വരാറില്ലവള്‍
അവളെ കാത്തു കാത്തു
ഞാന്‍ കളഞ്ഞ
ദിനരാത്രങ്ങളനവധി
എങ്കിലും ഇടയ്ക്കവള്‍
മുന്നറിയിപ്പൊന്നും തരാതെ വരും
ഞാനാം തീരത്തെ ദു:ഖങ്ങള്‍
ആശ്വാസത്തിരകള്‍-
കൊണ്ടവള്‍ മായ്ക്കും

എന്നുടെ ജീവന്റെ പാതിയാം
ദേവിയോടിന്നൊരു തെറ്റു ഞാന്‍ ചെയ്തു
ആരും ചെയ്യാനറയ്ക്കുമൊരു
പാപം ചെയ്തു
"ഞാനെന്‍ പ്രാണേശ്വരിയെ
കാവ്യാസ്വാദകര്‍ക്ക്
കാഴ്ച് വെച്ചു"

Monday, February 9, 2009

കാണില്ല ഇനിയൊരു സ്വപ്നവും

ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെയും
യഥാര്‍ത്ഥ്യമാകുമെന്നൊരു സ്വപ്നം
ഇന്നലെ രാവില്‍ കണ്ടു

ആ സ്വപ്നത്തിന്‍ ആന്ദലഹരിയില്‍
ഒരു രാജാവാകാന്‍ കൊതിച്ച്
രാജകീയ ഉടയാടകള്‍ വിലക്കുവാങ്ങി,
രാജകിരീടത്തിനായ് ഞാനലഞ്ഞു
എവിടെനിന്നോ ഒരു ശ്രുതി കേട്ടു
പട്ടണത്തിലൊരു പുരാണ നാടകം-
കളിക്കുന്നെന്ന്

നാടകം കാണാനെന്ന വ്യാജേന
നാടകശാലയില്‍ കയറി
കംസകിരീടം മോഷ്ടിച്ചെടുത്തു

കീരീടം ധരിച്ച് ,ഉടയാടകളണിഞ്ഞ്
വീഥിയിലേക്കിറങ്ങി ഞാന്‍

ആരോ പറഞ്ഞു
"അതാ ഒരു ഭ്രാന്തന്‍"

നാട്ടുകാരേറ്റുപിടിച്ചു
"അതാ ഒരു ഭ്രാന്തന്‍"
പിന്നെ കല്ലേറായി

ഏറുകൊണ്ടെന്‍ ഹൃദയം മുറിഞ്ഞു
മുറിവുണക്കാന്‍ കഴിയില്ലെന്നറിഞ്ഞ-
ഞാനൊരു പ്രതിജ്ഞ ചെയ്തു
കാണില്ല ഇനിയൊരു സ്വപ്നവും
-------------------------------------------------
-------------------------------------------------

ഓഫ് : അറിഞ്ഞില്ലെ ഡിഗ്രി പഠനത്തിന്റെ കൂടെ സൌജന്യ കമ്മ്യൂണിസ പഠനവും ഈ സൌഭാഗ്യം താമസിക്കാതെ ലഭിക്കും ......ഇതൊന്നു വായിക്കുമല്ലൊ



പലരും പഠിപ്പിച്ചത്

നേര്‍വഴി വിട്ടു നടന്നിട്ടില്ല ഞാനെങ്കിലും
കൂരമ്പുകളെയ്തു ഏവരുമെനിക്കു നേരേ

ബന്ധങ്ങളെല്ലാം വെറും
കപടനാട്യങ്ങളെന്നു
ബന്ധു ജനങ്ങളെന്നെ പഠിപ്പിച്ചു

വാഗ്‌ദാനങ്ങളെല്ലാം
വെറും വാചക കസര്‍ത്തെന്നു
വാഗ്‌ദാന പെരുമഴതീര്‍ത്തൊടുക്കം
ഒന്നുമറിഞ്ഞില്ലെന്നു ഭാവിച്ച
പ്രിയ കാമുകനെന്നെ പഠിപ്പിച്ചു

ആത്മാര്‍ത്ഥതയന്നാല്‍
ആത്മാവില്ലാത്ത എന്തോ ഒന്നെന്നു
ആത്മ സ്നേഹിതയെന്നെ പഠിപ്പിച്ചു

സ്നേഹത്തിന്‍ വില വട്ടപൂജ്യമെന്നു
ഞാന്‍ സ്നേഹം വാരിക്കോരികൊടുത്ത
പലരുമെന്നെ പഠിപ്പിച്ചു

കണ്ടതും കേട്ടതുമറിഞ്ഞതു മായ
സത്യത്തേക്കാള്‍ വില
വെറും കൃതൃമ തെളിവുകള്‍ക്കെന്ന്
നീതി പീഠമെന്നെ പഠിപ്പിച്ചു

വിശ്വസിക്കരുതാരെയും
ജീവിതമെന്ന ഗുരു എന്നെ പഠിപ്പിച്ചു

ഇത്രയും പാഠങ്ങള്‍ പഠിക്കാനെനിക്കു
ആയുസ്സിന്‍ മുക്കാലും വേണ്ടിവന്നു


--------------------------------------------------



ഓഫ് : അറിഞ്ഞില്ലെ ഡിഗ്രി പഠനത്തിന്റെ കൂടെ സൌജന്യ കമ്മ്യൂണിസ പഠനവും ഈ സൌഭാഗ്യം താമസിക്കാതെ ലഭിക്കും ......ഇതൊന്നു വായിക്കുമല്ലൊ




Thursday, February 5, 2009

കുഞ്ഞിക്കിളി കണ്ടകേരളം

ലോകം ചുറ്റി മടങ്ങിവന്ന
കുഞ്ഞിക്കിളിയോടമ്മ പറഞ്ഞു
പറയൂ മോളേ നിന്‍ യാത്രാവിശേഷം
കുഞ്ഞിക്കിളി പറയാന്‍ തുടങ്ങി
യാത്രാവിശേഷം
ഓരോരോ നാട്ടിലേയും സുന്ദര-
കാഴ്ചകള്‍ വര്‍ണ്ണിച്ചൊടുക്കം
മലയാളനാട്ടിലെത്തി കുഞ്ഞിക്കിളി
മലയാളനാട്ടിലെത്തി

അമ്മേ നിളയെന്നൊരു
മരുഭൂമിയുണ്ടവിടെ
ഒത്തിരി പുണ്ണ്യസ്ഥലങ്ങളുണ്ടേ
സൂര്യനെല്ലി ,വിതുര ,കിളിരൂര്‍
അങ്ങിനെ നീളുന്നു ആഇടങ്ങള്‍

ഹര്‍ത്താലാണമ്മേ ദേശീയോത്സവം
എന്നുമെന്നുമാ ഉത്സവമാണമ്മേ
കള്ളു കുടിച്ചും കടയടപ്പിച്ചും
വണ്ടിതടഞ്ഞും വാളുകൊണ്ടങ്ങോട്ടു
വെട്ടിയും ഇങ്ങോട്ട് വെട്ടിയും
ഹര്‍ത്താലാഘോഷിക്കും
മല നാട്ടുകാര്‍

പേപ്പട്ടിയാണമ്മേ ദേശീയ മൃഗം
കൊതുകാണമ്മേ ദേശീയ പക്ഷി
ജനങ്ങളെല്ലാം മൂക്കുംപൊത്തി
നടക്കുന്നാ നാട്ടില്‍
കുളങ്ങളെല്ലാം റോഡിലണമ്മേ

മീനെ പിടിക്കന്‍ എളുപ്പമാണമ്മേ
തിന്നോളൂ തിന്നോളൂ എന്നു പറഞ്ഞു
ആറ്റിലെ മീനുകളെല്ലാമിളകാതെ
പൊങ്ങികിടക്കാറുണ്ട്

ഇനിയും ഒത്തിരി പറയാനുണ്ടമ്മേ
അതു ഞാന്‍ പിന്നെ പറഞ്ഞീടാം

ഒരു മലയാളി പെണ്‍കൊടിയുടെ കഥ

അമ്മ മരിച്ചപ്പോഴെനിക്ക്
കരയാന്‍ കഴിഞ്ഞില്ല
കാരണം അച്ഛന്റെ കാമ-
ചേഷ്ടകളെന്‍ കണ്ണീരെല്ലാം
കാര്‍ന്നെടുത്തിരുന്നു
അച്ഛനു മകളായാലെന്ത്
മറ്റാരായാലെന്ത്

അമ്മയുടെ മരണമെന്നെ തളര്‍ത്തി
എന്നാലതച്ഛന്റെ ശക്തി കൂട്ടി
വികാരത്തിന്‍ സുനാമിത്തിരയായ
അച്ഛന്റെയാക്രമണമൊരുനാള്‍
ഏട്ടനോട് സൂചിപ്പിച്ചു ഞാന്‍
അച്ഛന്റെ പാതയില്‍ തന്നെയായി
പിന്നെയാമകന്റെ സഞ്ചാരവും

എങ്കിലും ദു:ഖം മറക്കാനെനിക്കു
കുഞ്ഞനിയനുണ്ടായിരുന്നു
എന്നും ഞാനവനെ കെട്ടി-
പിടിച്ചു കരയും
ഒരു രാത്രിയുറങ്ങുബോള്‍
മാറിടത്തിലൂടവന്റെ കൈകള്‍
നീങ്ങുന്നതായി ഞാനറിഞ്ഞു
ഞാന്‍ കൈകള്‍ തട്ടിമാറ്റി
വാതോരതെ ശകാരിച്ചു
ഭാവഭേതമേതുമില്ലതവന്‍ മൊഴിഞ്ഞു
അച്ഛനുമേട്ടനുമാകാമെങ്കില്‍
എന്തുകൊണ്ടെനിക്കായിക്കൂട
മറുപടി എന്നെ തളര്‍ത്തിയില്ല
ഇച്ചേച്ചിയെന്നു വിളിച്ചെന്‍
വിരല്‍തുമ്പും പിടിച്ചു നടന്നിരുന്ന
അവനുമാ അച്ഛന്റെ മകനല്ലെ

എന്‍
ദുരിതം നട്ടാരില്‍ പലരുമറിഞ്ഞു
വേദനയോടെ എന്നെ നോക്കിയവരിലാരൊ
നിയമമാണു നിന്‍ അത്താണിയെന്നോതി
പാവമാം അവനറിയുന്നില്ലല്ലൊ
നിയമമേന്തും കൈകളുടെ കാമപരവേശം,
പാണ്ടൊരിക്കല്‍ അച്ഛനെതിരെ
പരാതിപ്പെടാന്‍ പോയൊരാനുഭവം
മന്ത്രി മന്ദിരത്തിലെ സ്ഥിതിയും
വിഭിന്നമായിരുന്നില്ല , വയോവൃദ്ധനെങ്കിലും
കുതിര ശക്തിയായിരുന്നു
ജനപ്രിയ നേതാവിനു

ഭീകരമാം വിധിയുടെ ഗര്‍ഭപാത്രത്തി-
ലെനിക്കൊരു മോന്‍ പിറന്നു
പ്രകൃതി വിരുദ്ധമായ് പിറന്നവനവന്‍
ഈഡിപ്പസിന്‍ പുനര്‍ജന്മമാവാതിരിക്കണേ

Thursday, January 29, 2009

നിളയും ഞാനും

ഷൊര്‍ണ്ണൂര്‍ പാലത്തിനു മുകളില്‍ നിന്നുകൊണ്ടു-
നിളയേ നോക്കിയപ്പോള്‍
അറിയാതെന്‍ മനമൊന്നു തേങ്ങി
കാല്‍ത്തളയും കുപ്പിവളയും
കിലുക്കി യാത്ര ചെയ്ത
സുന്ദരിപ്പെണ്ണല്ല,
മര്‍ത്ത്യര്‍ മാനഭംഗം ചെയ്തു
നഗ്നയാക്കി കിടത്തിയ
ജീവല്‍ശവമാണിന്നിവള്‍
എന്റെ വേദന എനിക്കുമാത്രമെന്നു-
ഞാന്‍ കരുതിയില്ലായിരുന്നെങ്കില്‍
എന്റെ കണ്ണീരിനെ
നിളയിലോട്ടൊഴുക്കി
അവളുടെ നാണമെങ്കിലും
മറച്ചേനെ ഞാന്‍

നോട്ട് : എന്റെ ബ്ലോഗില്‍ ആദ്യമായി ഇട്ട പോസ്റ്റാണു ഇതു. അന്നെനിക്കു അഗ്രഗേറ്ററിനെ കുറിച്ചു അറിവില്ലാത്തതു കൊണ്ട് പോസ്റ്റ് ആരിലേക്കും എത്തിയില്ല . പിന്നീട് ഇതു ജയകേരളത്തില്‍ പ്രസിദ്ധീകരിച്ചു . വായിക്കാത്തവര്‍ക്ക് വേണ്ടി ഒന്നു കൂടി പോസ്റ്റുന്നു

Tuesday, January 27, 2009

വീണ്ടും ചില കാര്യങ്ങള്‍

ദൈവം

ദൈവമില്ലെന്ന് വിശ്വസിക്കുന്ന ഞാന്‍
അമ്പലങ്ങളില്‍ പോകാറില്ല
ദൈവങ്ങളെ മനസാ ഭജിക്കാറുമില്ല
എങ്കിലും അമ്മയെ കാണുബോള്‍
ദൈവമുണ്ടെന്നു
ഞാനറിയുന്നു


ഹര്‍ത്താല്‍

അനുസരണക്കേട് കാട്ടിയതിനു
അവനെ അച്ഛന്‍ വീട്ടില്‍
നിന്നു പുറത്താക്കി
അതില്‍ പ്രതിഷേധിക്കാനായി
അവന്‍ കേരളഹര്‍ത്താലിനു
ആഹ്വാനം
ചെയ്തു



ഞാന്‍

ആരെയും മനസിലാക്കാത്ത ഞാന്‍
എന്നെയാരും മനസിലാക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്
ആരെയും സ്നേഹിക്കാത്ത ഞാന്‍
എന്നെയാരും സ്നേഹിക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്`







Wednesday, January 7, 2009

പെണ്‍ ഭ്രൂണം

പതിയെന്‍ നെറുകില്‍ സിന്ദൂരമണിയിച്ച-
തില്‍പിന്നെയൊരു വ്യാഴവട്ടത്തിനൊ-
ടുക്കമാണു ഞാന്‍ ഗര്‍ഭം ധരിച്ചതു
ആനന്ദമെന്‍ ആംഗലേയ വൈദ്യനാം
പതിയോടു പങ്കുവെച്ചുടന്‍
കുഞ്ഞാണെന്നോ പെണ്ണെന്നോ
പരിശോധിച്ചറിയാന്‍ പറഞ്ഞു

മനം കാര്‍മേഘ പൂരിതമായെങ്കിലുമാ-
വചനം ശിരസാവഹിച്ചു ഞാന്‍
എന്‍ വയറ്റില്‍ വളരുന്നതൊരു പെണ്‍
ഭ്രൂണമെന്നു സ്കാനിംഗ്‌ യന്ത്രമറിയിച്ചു
ഒരോരോ (അ)ന്യായങ്ങള്‍ നിരത്തിയാ-
പെണ്‍ ഭ്രൂണമിനി പുറം ലോക-
ക്കാഴ്ചകള്‍ കാണെണ്ടെന്നു പറഞ്ഞു
പെണ്‍ സംരക്ഷണമാം ബാലികേറാമല,
വിവാഹവും വിവഹ സമ്മാനമെന്ന
ഓമനപ്പേരില്‍ നല്‍കേണ്ട സ്ത്രീധനവും
പ്രസവച്ചെലവു,എന്തിനു
ആര്‍ത്തവ ദിനങ്ങളിലുപയോഗിക്കും
സാനിറ്ററി നാപ്കിന്റെ വിലപോലുമാ
മാനസം മാനത്തു കണ്ടിരുന്നു

കണ്ണനു കണ്ണീരു കാണിക്കയായി നല്‍കി
എനിക്കു കിട്ടാന്‍ പോകുമീ കണ്മണിയെ
കരിച്ചു കളയുവതെങ്ങിനെ ഞാന്‍
കരള്‍ പിടക്കുന്നുവെങ്കിലും കരളിന്റെ
കരളാം കാന്താ എന്‍ വയറ്റില്‍ മൊട്ടിട്ടിരിക്കുന്നീ
സുന്ദരിപ്പൂവിനു വേണ്ടി താങ്കളെന്‍
നെറുകിലണിയിച്ച സിന്ദൂരം
ഞാന്‍ മായ്ക്കുന്നു

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN