Monday, February 9, 2009

പലരും പഠിപ്പിച്ചത്

നേര്‍വഴി വിട്ടു നടന്നിട്ടില്ല ഞാനെങ്കിലും
കൂരമ്പുകളെയ്തു ഏവരുമെനിക്കു നേരേ

ബന്ധങ്ങളെല്ലാം വെറും
കപടനാട്യങ്ങളെന്നു
ബന്ധു ജനങ്ങളെന്നെ പഠിപ്പിച്ചു

വാഗ്‌ദാനങ്ങളെല്ലാം
വെറും വാചക കസര്‍ത്തെന്നു
വാഗ്‌ദാന പെരുമഴതീര്‍ത്തൊടുക്കം
ഒന്നുമറിഞ്ഞില്ലെന്നു ഭാവിച്ച
പ്രിയ കാമുകനെന്നെ പഠിപ്പിച്ചു

ആത്മാര്‍ത്ഥതയന്നാല്‍
ആത്മാവില്ലാത്ത എന്തോ ഒന്നെന്നു
ആത്മ സ്നേഹിതയെന്നെ പഠിപ്പിച്ചു

സ്നേഹത്തിന്‍ വില വട്ടപൂജ്യമെന്നു
ഞാന്‍ സ്നേഹം വാരിക്കോരികൊടുത്ത
പലരുമെന്നെ പഠിപ്പിച്ചു

കണ്ടതും കേട്ടതുമറിഞ്ഞതു മായ
സത്യത്തേക്കാള്‍ വില
വെറും കൃതൃമ തെളിവുകള്‍ക്കെന്ന്
നീതി പീഠമെന്നെ പഠിപ്പിച്ചു

വിശ്വസിക്കരുതാരെയും
ജീവിതമെന്ന ഗുരു എന്നെ പഠിപ്പിച്ചു

ഇത്രയും പാഠങ്ങള്‍ പഠിക്കാനെനിക്കു
ആയുസ്സിന്‍ മുക്കാലും വേണ്ടിവന്നു


--------------------------------------------------



ഓഫ് : അറിഞ്ഞില്ലെ ഡിഗ്രി പഠനത്തിന്റെ കൂടെ സൌജന്യ കമ്മ്യൂണിസ പഠനവും ഈ സൌഭാഗ്യം താമസിക്കാതെ ലഭിക്കും ......ഇതൊന്നു വായിക്കുമല്ലൊ




1 Comment:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു ഉത്തരവാദിതവുമില്ലാതെ ഇങ്ങനെ നടന്നോ...
:)

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN