ലോകം ചുറ്റി മടങ്ങിവന്ന
കുഞ്ഞിക്കിളിയോടമ്മ പറഞ്ഞു
പറയൂ മോളേ നിന്‍ യാത്രാവിശേഷം
കുഞ്ഞിക്കിളി പറയാന്‍ തുടങ്ങി
ആ യാത്രാവിശേഷം
ഓരോരോ നാട്ടിലേയും സുന്ദര-
കാഴ്ചകള്‍ വര്‍ണ്ണിച്ചൊടുക്കം
മലയാളനാട്ടിലെത്തി കുഞ്ഞിക്കിളി
മലയാളനാട്ടിലെത്തി
അമ്മേ നിളയെന്നൊരു
മരുഭൂമിയുണ്ടവിടെ
ഒത്തിരി പുണ്ണ്യസ്ഥലങ്ങളുണ്ടേ
സൂര്യനെല്ലി ,വിതുര ,കിളിരൂര്‍
അങ്ങിനെ നീളുന്നു ആഇടങ്ങള്‍
ഹര്‍ത്താലാണമ്മേ ദേശീയോത്സവം
എന്നുമെന്നുമാ ഉത്സവമാണമ്മേ
കള്ളു കുടിച്ചും കടയടപ്പിച്ചും
വണ്ടിതടഞ്ഞും വാളുകൊണ്ടങ്ങോട്ടു
വെട്ടിയും ഇങ്ങോട്ട് വെട്ടിയും
ഹര്‍ത്താലാഘോഷിക്കും
മല നാട്ടുകാര്‍
പേപ്പട്ടിയാണമ്മേ ദേശീയ മൃഗം
കൊതുകാണമ്മേ ദേശീയ പക്ഷി
ജനങ്ങളെല്ലാം മൂക്കുംപൊത്തി
നടക്കുന്നാ നാട്ടില്‍
കുളങ്ങളെല്ലാം റോഡിലണമ്മേ
മീനെ പിടിക്കന്‍ എളുപ്പമാണമ്മേ
തിന്നോളൂ തിന്നോളൂ എന്നു പറഞ്ഞു
ആറ്റിലെ മീനുകളെല്ലാമിളകാതെ
പൊങ്ങികിടക്കാറുണ്ട്
ഇനിയും ഒത്തിരി പറയാനുണ്ടമ്മേ
അതു ഞാന്‍ പിന്നെ പറഞ്ഞീടാം
Thursday, February 5, 2009
കുഞ്ഞിക്കിളി കണ്ടകേരളം
Posted by മനസറിയാതെ at 4:43 PM
Subscribe to:
Post Comments (Atom)
7 Comments:
കുഞ്ഞിക്കിളിയും അമ്മയും പുലിതന്നെ ഇവരെങ്ങിനെ മലയാളം പഠിച്ചു
Good.
ഹഹഹ...
Vishamikkillenkil oru sathyam parayaam: Nannayittundu.
ഇത്രക്കൊക്കെ കുറ്റം പറയാനുണ്ടോ?
ജോ , പകല്‍കിനാവന്‍, Thaikaden, രാമചന്ദ്രന്‍ വെട്ടിക്കാട്ട് ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി . പിന്നെ വെട്ടിക്കാട്ട് ചേട്ടാ സ്വന്തം നാടിനെ കുറ്റം പറഞ്ഞതല്ല . സ്വന്തം നാട് എന്നും പ്രിയപ്പെട്ടതു തന്നെയാണു പ്രത്യേകിച്ചു ഇവിടെ ബാഗ്ലൂരില്‍ നില്‍ക്കുബോള്‍ അറബിനാട്ടില്‍ നില്‍ക്കുന്ന കവി ഹൃദയം കൂടിയുള്ള താങ്കള്‍ക്ക് നാടു എത്രത്തോളം പ്രിയപ്പെട്ടതാണെന്നു എനിക്കു ഊഹിക്കാം . പിന്നെ പറഞ്ഞ കാര്യങ്ങള്‍ ഒരു പരിധിവരെ ശരിയല്ലെ...?
കുഞ്ഞിക്കിളിക്ക് കണ്ടതല്ലേ പറയാന്‍ പറ്റൂ
Post a Comment