Monday, February 9, 2009

കാണില്ല ഇനിയൊരു സ്വപ്നവും

ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെയും
യഥാര്‍ത്ഥ്യമാകുമെന്നൊരു സ്വപ്നം
ഇന്നലെ രാവില്‍ കണ്ടു

ആ സ്വപ്നത്തിന്‍ ആന്ദലഹരിയില്‍
ഒരു രാജാവാകാന്‍ കൊതിച്ച്
രാജകീയ ഉടയാടകള്‍ വിലക്കുവാങ്ങി,
രാജകിരീടത്തിനായ് ഞാനലഞ്ഞു
എവിടെനിന്നോ ഒരു ശ്രുതി കേട്ടു
പട്ടണത്തിലൊരു പുരാണ നാടകം-
കളിക്കുന്നെന്ന്

നാടകം കാണാനെന്ന വ്യാജേന
നാടകശാലയില്‍ കയറി
കംസകിരീടം മോഷ്ടിച്ചെടുത്തു

കീരീടം ധരിച്ച് ,ഉടയാടകളണിഞ്ഞ്
വീഥിയിലേക്കിറങ്ങി ഞാന്‍

ആരോ പറഞ്ഞു
"അതാ ഒരു ഭ്രാന്തന്‍"

നാട്ടുകാരേറ്റുപിടിച്ചു
"അതാ ഒരു ഭ്രാന്തന്‍"
പിന്നെ കല്ലേറായി

ഏറുകൊണ്ടെന്‍ ഹൃദയം മുറിഞ്ഞു
മുറിവുണക്കാന്‍ കഴിയില്ലെന്നറിഞ്ഞ-
ഞാനൊരു പ്രതിജ്ഞ ചെയ്തു
കാണില്ല ഇനിയൊരു സ്വപ്നവും
-------------------------------------------------
-------------------------------------------------

ഓഫ് : അറിഞ്ഞില്ലെ ഡിഗ്രി പഠനത്തിന്റെ കൂടെ സൌജന്യ കമ്മ്യൂണിസ പഠനവും ഈ സൌഭാഗ്യം താമസിക്കാതെ ലഭിക്കും ......ഇതൊന്നു വായിക്കുമല്ലൊ



1 Comment:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“ഏറുകൊണ്ടെന്‍ ഹൃദയം മുറിഞ്ഞു
മുറിവുണക്കാന്‍ കഴിയില്ലെന്നറിഞ്ഞ-
ഞാനൊരു പ്രതിജ്ഞ ചെയ്തു
കാണില്ല ഇനിയൊരു സ്വപ്നവും“

ഭ്രാന്തന്‍ സ്വപ്നങ്ങള്‍ കാണാതിരുന്നാല്‍ മതി.

നന്നായിരിക്കുന്നു, ആശംസകള്‍.

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN