Tuesday, January 27, 2009

വീണ്ടും ചില കാര്യങ്ങള്‍

ദൈവം

ദൈവമില്ലെന്ന് വിശ്വസിക്കുന്ന ഞാന്‍
അമ്പലങ്ങളില്‍ പോകാറില്ല
ദൈവങ്ങളെ മനസാ ഭജിക്കാറുമില്ല
എങ്കിലും അമ്മയെ കാണുബോള്‍
ദൈവമുണ്ടെന്നു
ഞാനറിയുന്നു


ഹര്‍ത്താല്‍

അനുസരണക്കേട് കാട്ടിയതിനു
അവനെ അച്ഛന്‍ വീട്ടില്‍
നിന്നു പുറത്താക്കി
അതില്‍ പ്രതിഷേധിക്കാനായി
അവന്‍ കേരളഹര്‍ത്താലിനു
ആഹ്വാനം
ചെയ്തു



ഞാന്‍

ആരെയും മനസിലാക്കാത്ത ഞാന്‍
എന്നെയാരും മനസിലാക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്
ആരെയും സ്നേഹിക്കാത്ത ഞാന്‍
എന്നെയാരും സ്നേഹിക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്`







3 Comments:

Mr. X said...

"എങ്കിലും അമ്മയെ കാണുബോള്‍
ദൈവമുണ്ടെന്നു ഞാനറിയുന്നു"

nice one...

sreeNu Lah said...

ആരെയും സ്നേഹിക്കാത്ത ഞാന്‍
എന്നെയാരും സ്നേഹിക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്

സത്യം

Typist | എഴുത്തുകാരി said...

“ആരെയും മനസിലാക്കാത്ത ഞാന്‍
എന്നെയാരും മനസിലാക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്
ആരെയും സ്നേഹിക്കാത്ത ഞാന്‍
എന്നെയാരും സ്നേഹിക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്`“

ആരും മനസ്സിലാക്കാത്ത സത്യം, ഒന്നു രണ്ടു കൊച്ചു വരികളില്‍ പറഞ്ഞിരിക്കുന്നു.

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN