Thursday, January 29, 2009

നിളയും ഞാനും

ഷൊര്‍ണ്ണൂര്‍ പാലത്തിനു മുകളില്‍ നിന്നുകൊണ്ടു-
നിളയേ നോക്കിയപ്പോള്‍
അറിയാതെന്‍ മനമൊന്നു തേങ്ങി
കാല്‍ത്തളയും കുപ്പിവളയും
കിലുക്കി യാത്ര ചെയ്ത
സുന്ദരിപ്പെണ്ണല്ല,
മര്‍ത്ത്യര്‍ മാനഭംഗം ചെയ്തു
നഗ്നയാക്കി കിടത്തിയ
ജീവല്‍ശവമാണിന്നിവള്‍
എന്റെ വേദന എനിക്കുമാത്രമെന്നു-
ഞാന്‍ കരുതിയില്ലായിരുന്നെങ്കില്‍
എന്റെ കണ്ണീരിനെ
നിളയിലോട്ടൊഴുക്കി
അവളുടെ നാണമെങ്കിലും
മറച്ചേനെ ഞാന്‍

നോട്ട് : എന്റെ ബ്ലോഗില്‍ ആദ്യമായി ഇട്ട പോസ്റ്റാണു ഇതു. അന്നെനിക്കു അഗ്രഗേറ്ററിനെ കുറിച്ചു അറിവില്ലാത്തതു കൊണ്ട് പോസ്റ്റ് ആരിലേക്കും എത്തിയില്ല . പിന്നീട് ഇതു ജയകേരളത്തില്‍ പ്രസിദ്ധീകരിച്ചു . വായിക്കാത്തവര്‍ക്ക് വേണ്ടി ഒന്നു കൂടി പോസ്റ്റുന്നു

3 Comments:

Typist | എഴുത്തുകാരി said...

വേദനിക്കുന്നു ഞാനും, പക്ഷേ അതുകൊണ്ടെന്തു കാര്യം!

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ പ്രിയപ്പെട്ട നിളെ.. നിന്നെ ഞാനെന്നും പ്രണയിക്കും....

മുസാഫിര്‍ said...

നിള കവിതയിലും ആളുകളുടെ മനസ്സിലും മാത്രമേ ഉള്ളു ഇപ്പോള്‍.

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN