തൂലികത്തുമ്പില്‍ നിന്നും
ഒഴുകിയെത്തുന്ന കവിത-
യാണെന്റെ കാമുകി
എന്നുമവളെ പുല്കാന്‍
ആശിക്കാറുണ്ടെങ്കിലും
വരാറില്ലവള്‍
അവളെ കാത്തു കാത്തു
ഞാന്‍ കളഞ്ഞ
ദിനരാത്രങ്ങളനവധി
എങ്കിലും ഇടയ്ക്കവള്‍
മുന്നറിയിപ്പൊന്നും തരാതെ വരും
ഞാനാം തീരത്തെ ദു:ഖങ്ങള്‍
ആശ്വാസത്തിരകള്‍-
കൊണ്ടവള്‍ മായ്ക്കും
എന്നുടെ ജീവന്റെ പാതിയാം
ദേവിയോടിന്നൊരു തെറ്റു ഞാന്‍ ചെയ്തു
ആരും ചെയ്യാനറയ്ക്കുമൊരു
പാപം ചെയ്തു
"ഞാനെന്‍ പ്രാണേശ്വരിയെ
കാവ്യാസ്വാദകര്‍ക്ക്
കാഴ്ച് വെച്ചു"
Wednesday, February 11, 2009
കാമുകി
Posted by മനസറിയാതെ at 10:46 PM
Subscribe to:
Post Comments (Atom)
5 Comments:
ഞനും എന്റെ കാമുകിയും കൂടി ബാഗ്ലൂരില്‍ നിന്ന് നാളെ നാട്ടിലോട്ട് പോവാ.. 10-14 ദിവസം കഴിഞ്ഞേ മടങ്ങൂ . അതുവരെ ബൂലോകമേ വിട
സംസ്കാര ശൂന്യന്‍...!!
:)
Kashmalan....
ഇവിടെ ഒന്നും കിട്ടിയില്ല..
hmmmm..
Post a Comment