Tuesday, March 24, 2009

ഗവിയായ വഴി

അന്ന് മലയാളം മാഷ്
അവളുടെ നേര്‍ക്കു
ഒരു ചോദ്യമെറിഞ്ഞു
"ഉണ്ടക്കണ്ണീ നിന്റെ
ഭാവി വരന്‍ ആരായിരിക്കണം"
ഉടന്‍ വന്നു മറുപടി
"അദ്ദേഹം ഒരു കവിയായിരിക്കണം"
ആ നിമിഷം തന്നെ
ഞാനുറപ്പിച്ചു, അടുത്ത നിമിഷം,
ഞാനൊരു കവിത എഴുതുമെന്നു..
കവിയായി മാറുമെന്നു...
ഒരു നാള്‍ എന്റെ കാവ്യ സൃഷ്ടികള്‍
അവള്‍ക്കു മുന്നില്‍ കാഴ്ചവെച്ചു..
കവിതയിലൂടേ കണ്ണോടിച്ച
അവളൊരു പ്രഖ്യാപനം
നടത്തി "കപി"യെ കെട്ടിയാലും
ഞാന്‍ കവിയെ കെട്ടില്ലാന്ന്
(കവിത വായിച്ച പാവത്തിന്റെ
നെഞ്ച് തകര്‍ന്നുകാണും)
അന്നു തന്നെ ഞാനെന്‍
തൂലികയുപേക്ഷിച്ചു
ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറം
വീണ്ടും തിരയുന്നു...ഞാനാ തൂലികയെ
അവളുടെ മോള്‍ക്കും ഒരു കവിയെ
തന്നെയാണത്രെ വരിക്കാന്‍ മോഹം...

7 Comments:

പ്രയാണ്‍ said...

കൊള്ളം ഒരു നെഞ്ച് കൂടി തകര്‍ക്കണം അല്ലെ...?

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ ഗവികളെ ഈ വഴി വരൂ... !
:)
Gavitha Matrimonial

പക്ഷപാതി :: The Defendant said...

njaanoru gavitha ezhuthiyaalo?

സുല്‍ |Sul said...

തകര്‍ക്കാനിനിയും എത്രയെത്ര നെഞ്ചിന്‍ കൂടുകള്‍
തൂലികയാവുന്ന അമ്പ് കൊണ്ട്
അക്ഷരമാവുന്ന കൂടം കൊണ്ട്
എല്ലാ കൂടുകളും തകര്‍ത്ത് മുന്നോട്ട്...

എല്ലാ ആശംസകളും.

-സുല്‍

മനസറിയാതെ said...

prayan

ആ നെഞ്ചെങ്കിലും തകര്‍ക്കാതെ നോക്കണം

പകല്‍ കിനാവന്‍

എല്ലാ ഗവികളെയും വിളിച്ചുവരുത്തി എന്റെ കഞ്ഞിയില്‍ പാറ്റയിടല്ലേ :)

പക്ഷപാതി

ഗവിത എഴുതിക്കോ ... ആ ഗവിതയുമായി പുറത്തിറങ്ങരുതു , ഞാന്‍ തൂലികതേടി കണ്ടു പിടിക്കുന്നത് വെറുതെയാകും :)

സുല്‍

തീര്‍ച്ചയായും മുന്നോട്ട് പോകാന്‍ ശ്രമിക്കും... താങ്കളുടെ കമന്റ് വായിച്ചപ്പോള്‍ .എഴുതാനുള്ള ആത്മവിശ്വാസം ഒന്നു കൂടി .. കൂടി

വന്ന്‌ അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി .. വീണ്ടും വരണം

kovalan's said...

njan snehich penninu chitrakarane kettanayirunnu agraham....njanum onnu varachu nokki....avalenne athu kandu sahathapathodu nokki....

ശുദ്ധമദ്ദളം said...

അണ്ണാന്‍ മൂത്താലും മരം കേറ്റം നിറുത്തൂല്ലാല്ലോ..പൂതി കൊള്ളില്ലാ കേട്ടോ

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN