Friday, March 13, 2009

മദ്യകേളി

മദ്യമേ,
നീ തീര്‍ത്ത ആര്‍ത്ത
നാദങ്ങള്‍ നിലക്കുന്നില്ല

മദ്യമേ,
നീ തീര്‍ത്ത കണ്ണീര്‍-
പുഴകള്‍ വറ്റുന്നില്ല
മദ്യമേ,
നീ തീര്‍ത്ത മഹാ-
രോഗങ്ങള്‍ ശമിപ്പതില്ല


മദ്യമേ,
നീ പൊട്ടിച്ചെറിഞ്ഞ
താലിച്ചരടുകളനവധി
പാതകളില്‍ യമദൂതനായി
കവര്‍ന്ന ജീവനുമനവധി

മദ്യമേ
നീ ആദ്യമാദ്യം
യൗവ്വനത്തെ അടിമയാക്കി
പിന്നെ കൗമാരത്തെയും
ഇപ്പോഴിതാ ബാല്യത്തെയും

മദ്യമേ,
ഇനി നിന്‍ ലക്ഷ്യമെന്താണു
പിറന്നു വീണ കുഞ്ഞിനു
അമ്മിഞ്ഞപ്പാലിനു പകരം
മദ്യം നല്‍കുന്ന ദിവസമോ

2 Comments:

chithrakaran ചിത്രകാരന്‍ said...

പാവം ! നിരപരാധിയായ മദ്യം.
തന്നെ ചുംബിക്കണമെന്ന് ആരോടും അവള്‍ പറഞ്ഞിട്ടില്ല,
തന്നെ സേവിക്കണമെന്ന് അവള്‍ ഫത്വ ഇറക്കിയിട്ടുമില്ല.
സ്നേഹവും,മാനുഷികതയും നഷ്ടപ്പെട്ട സമൂഹം
അവളുടെ പൊക്കിള്‍ക്കുഴിയില്‍ ചാടി ആത്മഹത്യ ചെയ്യുന്നതിനും പഴി അവള്‍ക്കുതന്നെ !
ആത്മീയ കാപട്യം,സ്നേഹശൂന്യത...നാടിന്റെ ശാപം ...;
മദ്യത്തിനും,വേശ്യക്കും പഴി !!!

ullas said...

മദ്യം ഉണ്ടാകുന്നത് മനുഷ്യന്‍ കുടിക്കുന്നത് മനുഷ്യന്‍ .പഴി മദ്യത്തിനും .ബോംബ് ഉണ്ടാക്കുന്നത്‌ മനുഷ്യന്‍ വര്‍ഷിക്കുന്നത് മനുഷ്യന്‍ . പഴി ബോംബിനും

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN