1) പ്രസംഗം
ലൈംഗിക വിദ്യാഭ്യാസം
വീട്ടില്‍ നിന്നു നല്കണമെന്നും,
അച്ഛനമ്മമാര്‍ നാണിക്കേണ്ടതില്ലെന്നും
നാടു നീളേ പ്രസംഗിച്ചു നടന്ന
ആംഗലേയ വൈദ്യന്റെ മകള്‍
ആദ്യ ആര്‍ത്തവ രക്തം കണ്ടു
തനിക്കെന്തോ മഹാവ്യാധിയെന്നു കരുതി
ആത്മഹത്യ ചെയ്തു
2)സുഖം
ഭാര്യയുടെ കൂടെ കിടക്കണമെന്നുണ്ടെങ്കിലും
സുഖിക്കുന്നവന്‍ ദുഃഖിക്കേണ്ടി വരുമെന്ന-
ഭയമെന്നെ കിടപ്പറയില്‍നിന്നകറ്റി
3)ന്യായം
അവിവാഹിതയെ പ്രണയിച്ചാല്‍
വിവാഹം കഴിക്കേണ്ടിവരുമെന്നു
ഭയന്നു ഞാന്‍ വിവാഹിതയെ പ്രണയിച്ചു
4)മരണം
ജീവിത രണഭൂമിയില്‍
അടരാടിയാടി മുന്നേറിയ ഞാന്‍
അഴകിന്റെ ആഴിയില്‍
മുങ്ങിമരിച്ചു
5) ഞാന്‍
എന്തിനു ജീവിക്കണം..?
മറ്റുള്ളവര്ക്കു ബാധ്യതയാവാന്‍
ആരെങ്കിലുമൊക്കെ വേണ്ടേ!!!
6)അസൂയ
ആത്മഹത്യ ചെയ്യണമെന്നുണ്ടെങ്കിലും
ഭാര്യ വേറെ
വിവാഹം കഴിക്കുമോയെന്ന
ഭയമെന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചൂ
7) പേടി
ജീവിക്കാന്‍ മോഹമുണ്ടെങ്കിലും
ഇന്നലെ പിറന്ന എന്റെ മോള്‍
വല്ലവന്റേം കൂടെ ഓടിപ്പോകുമോയെന്ന
ഭയമെന്നെ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചു
8)ജന്മം കൊണ്ടില്ലാത്തത്
ജന്മം കൊണ്ടില്ലാത്ത പലതും
കര്‍മം കൊണ്ടുണ്ടാക്കാനാവാത്തതുകൊണ്ടു
ഞനിന്നും തന്തയില്ലാത്തവളാണു
കുടുംബത്തില്‍ പിറക്കാത്തവളാണു
9)ഹാവൂ!!!
എത്ര ശ്രമിച്ചിട്ടും കിട്ടിയില്ല
എന്നിട്ടും തളരാതെ ഊണും ഉറക്കവു-
മുപേക്ഷിച്ചൂ ശ്രമം തുടര്‍ന്നു
അങ്ങനെ ഇന്നാദ്യമായി
ടി.വി ചാനലിലെ ഫോണിന്‍
പരിപാടിയിലേക്കു എന്റെ കാള്‍
കണക്ടായി
10)ഞങ്ങള്‍ക്കും ജീവിക്കണ്ടേ !
ശത്രുരാജ്യങ്ങള്‍ യുദ്ധമവസാനിപ്പിച്ചപ്പോള്‍
ആയുധങ്ങള്‍ പരസ്പരം
പോരാടാന്‍ തുടങ്ങി
എന്തിനീ യുദ്ധമെന്നൊ-
രായുധത്തോടു ചോദിച്ചപ്പോള്‍
ഞങ്ങള്‍ക്കും ജീവിക്കണ്ടേ-
യെന്ന മറുപടി
11)നിഷ്കളങ്കന്‍
വീടെവിടെന്നു ചോദിച്ചു
പറഞ്ഞു കൊടുത്തു
വീട്ടിലോട്ടുള്ള വഴി ചോദിച്ചു
പറഞ്ഞു കൊടുത്തു
തിരികെയെത്തിയപ്പോള്‍
കണ്ടതു
കാലിയായി കിടക്കുന്ന
വീട്
12)കുംബസാരം
കവിയല്ല ഞാന്‍
കവിതയെഴുതാനറിയില്ലെനിക്കു
എങ്കിലും സംവിധാനമെന്തെന്നറിയാതെ
സിനിമകള്‍ സംവിധാനം
ചെയ്തു കൂട്ടുന്ന
തിരക്കഥാകൃത്തുക്കളുള്ളീ നാട്ടില്‍
എന്റെ കവിതയെ 'കപിത'യെന്നു
വിളിക്കരുതു
13)പ്രണയം
നിവര്‍ന്നു നില്കാനാവാത്ത തനിക്കു
കൈത്താങ്ങേകിയ തേന്മാവിനെ മറന്നു
കാറ്റിനെ പ്രണയിച്ച മുല്ലവള്ളിയെ
കാറ്റു കൊടൂങ്കാറ്റായി മാറി
നരകത്തിലെത്തിച്ചു
14)യുക്തി
അഗതി മന്ദിരത്തില്‍
മരിച്ചു കിടന്ന എന്നോട്
യമന്‍ ചോദിച്ചു
"നരകമോ ?സ്വര്‍ഗമോ?"
നരകമെന്നു ഞാന്‍ പറഞ്ഞു
എന്തെന്നാല്‍ എന്റെ ഭാര്യയും മക്കളും
വൈകാതെ അവിടെത്തും
15)കാരണം
മദ്യപാനം
പാപമാണെന്നും
അതെന്റെ കരളിനെ
തകര്‍ക്കുമെന്നുമറിയാം
പക്ഷെ കള്ളുകുടിക്കാതെ
ഞാനെങ്ങിനെ എന്റെ
ഭാര്യയെ തല്ലും
16)കാഴ്ച
നിശയെന്നു കരുതി ഞാന്‍
നിശ നാളെ പുലരുമെന്നും
എന്താ നേരം വെളുക്കാത്തതെന്നു
ഭാര്യയോടു ചോദിച്ചപ്പോഴാണറിഞ്ഞതു
എന്റെ കണ്ണിനിപ്പോള്‍ കാഴ്ചയില്ലെന്നു
17)അറിയാതെ
എല്ലാവരും പറയാറുണ്ട് അവന്റെ മനസ്
വിളക്കിന്റെ നാളം പോലെയാണെന്ന്
ഇന്നലെ ഒരു നാലു വയസുകാരിയെ
കണ്ടപ്പോള്‍ അവന്‍ ആ നാളമൊന്നു
ചുരുക്കി എല്ലാം കഴിഞ്ഞപ്പോള്‍
പൂര്‍വസ്ഥിതിയിലാക്കി
18)അവന്‍
ഒരോ പടവുകള്‍ ചവിട്ടി
ഉയരങ്ങളിലെക്കവന്‍
നടന്നു കയറുബോള്‍ ആരുമറിഞ്ഞില്ല
അവിടെ നിന്ന് ചാടി
മരിക്കാനാണു ആ പോക്കെന്ന്
19)അവള്‍
അവളെപ്പോഴും മഴ പെയ്യുന്നതും
കാത്തിരിക്കും മഴപെയ്യുബോള്‍
ആകാശത്തിനു തന്നേക്കള്‍
കണ്ണീരുണ്ടല്ലോ എന്നോര്‍ത്ത്
ആശ്വസിക്കും
20)കവിയും കവിതയും
കവി ആധുനികവും കഴിഞ്ഞു
അത്യാധുനികതയില്‍ എത്തി
കവിത ശിലായുഗത്തില്‍ തന്നെ
21)കഴിവും കഴിവുകേടും
മറന്നുപോകുക കഴിവുകേടെങ്കില്‍
മറക്കാന്‍ കഴിയുക കഴിവു തന്നെ
22)തൂമ്പ
ഇന്നലെ ഒരു ഇടശ്ശേരി കവിത വായിച്ചു.
ഒരു വരി ഇങനെയായിരുന്നു
"കുഴിവെട്ടി മൂടുക വേദനകള്‍"
ഇതും വായിച്ചു വേദനയെ
മൂടാനായി കുഴിവെട്ടാന്‍ തുടങ്ങുബോള്‍
തൂമ്പ എന്നോട് ചോദിച്ചു
"എന്റെ വേദനയെ മൂടാന്‍
ഞാന്‍ എന്തുകൊണ്ട് കുഴിവെട്ടും
23)ദൈവം
ദൈവമില്ലെന്ന് വിശ്വസിക്കുന്ന ഞാന്‍
അമ്പലങ്ങളില്‍ പോകാറില്ല
ദൈവങ്ങളെ മനസാ ഭജിക്കാറുമില്ല
എങ്കിലും അമ്മയെ കാണുബോള്‍
ദൈവമുണ്ടെന്നു ഞാനറിയുന്നു
24)ഹര്‍ത്താല്‍
അനുസരണക്കേട് കാട്ടിയതിനു
അവനെ അച്ഛന്‍ വീട്ടില്‍
നിന്നു പുറത്താക്കി
അതില്‍ പ്രതിഷേധിക്കാനായി
അവന്‍ കേരളഹര്‍ത്താലിനു
ആഹ്വാനം ചെയ്തു
25)ഞാന്‍
ആരെയും മനസിലാക്കാത്ത ഞാന്‍
എന്നെയാരും മനസിലാക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്
ആരെയും സ്നേഹിക്കാത്ത ഞാന്‍
എന്നെയാരും സ്നേഹിക്കുന്നില്ലെന്നു
വിലപിക്കാറുണ്ട്`
Saturday, February 28, 2009
കുട്ടിക്കഥ സമാഹാരം
Posted by മനസറിയാതെ at 2:04 PM 2 comments
Wednesday, February 11, 2009
കാമുകി
തൂലികത്തുമ്പില്‍ നിന്നും
ഒഴുകിയെത്തുന്ന കവിത-
യാണെന്റെ കാമുകി
എന്നുമവളെ പുല്കാന്‍
ആശിക്കാറുണ്ടെങ്കിലും
വരാറില്ലവള്‍
അവളെ കാത്തു കാത്തു
ഞാന്‍ കളഞ്ഞ
ദിനരാത്രങ്ങളനവധി
എങ്കിലും ഇടയ്ക്കവള്‍
മുന്നറിയിപ്പൊന്നും തരാതെ വരും
ഞാനാം തീരത്തെ ദു:ഖങ്ങള്‍
ആശ്വാസത്തിരകള്‍-
കൊണ്ടവള്‍ മായ്ക്കും
എന്നുടെ ജീവന്റെ പാതിയാം
ദേവിയോടിന്നൊരു തെറ്റു ഞാന്‍ ചെയ്തു
ആരും ചെയ്യാനറയ്ക്കുമൊരു
പാപം ചെയ്തു
"ഞാനെന്‍ പ്രാണേശ്വരിയെ
കാവ്യാസ്വാദകര്‍ക്ക്
കാഴ്ച് വെച്ചു"
Posted by മനസറിയാതെ at 10:46 PM 5 comments
Monday, February 9, 2009
കാണില്ല ഇനിയൊരു സ്വപ്നവും
ഞാന്‍ കണ്ട സ്വപ്നങ്ങളൊക്കെയും
യഥാര്‍ത്ഥ്യമാകുമെന്നൊരു സ്വപ്നം
ഇന്നലെ രാവില്‍ കണ്ടു
ആ സ്വപ്നത്തിന്‍ ആന്ദലഹരിയില്‍
ഒരു രാജാവാകാന്‍ കൊതിച്ച്
രാജകീയ ഉടയാടകള്‍ വിലക്കുവാങ്ങി,
രാജകിരീടത്തിനായ് ഞാനലഞ്ഞു
എവിടെനിന്നോ ഒരു ശ്രുതി കേട്ടു
പട്ടണത്തിലൊരു പുരാണ നാടകം-
കളിക്കുന്നെന്ന്
നാടകം കാണാനെന്ന വ്യാജേന
നാടകശാലയില്‍ കയറി
കംസകിരീടം മോഷ്ടിച്ചെടുത്തു
കീരീടം ധരിച്ച് ,ഉടയാടകളണിഞ്ഞ്
വീഥിയിലേക്കിറങ്ങി ഞാന്‍
ആരോ പറഞ്ഞു
"അതാ ഒരു ഭ്രാന്തന്‍"
നാട്ടുകാരേറ്റുപിടിച്ചു
"അതാ ഒരു ഭ്രാന്തന്‍"
പിന്നെ കല്ലേറായി
ഏറുകൊണ്ടെന്‍ ഹൃദയം മുറിഞ്ഞു
മുറിവുണക്കാന്‍ കഴിയില്ലെന്നറിഞ്ഞ-
ഞാനൊരു പ്രതിജ്ഞ ചെയ്തു
കാണില്ല ഇനിയൊരു സ്വപ്നവും
-------------------------------------------------
-------------------------------------------------
ഓഫ് : അറിഞ്ഞില്ലെ ഡിഗ്രി പഠനത്തിന്റെ കൂടെ സൌജന്യ കമ്മ്യൂണിസ പഠനവും ഈ സൌഭാഗ്യം താമസിക്കാതെ ലഭിക്കും ......ഇതൊന്നു വായിക്കുമല്ലൊ
Posted by മനസറിയാതെ at 10:22 PM 1 comments
പലരും പഠിപ്പിച്ചത്
നേര്‍വഴി വിട്ടു നടന്നിട്ടില്ല ഞാനെങ്കിലും
കൂരമ്പുകളെയ്തു ഏവരുമെനിക്കു നേരേ
ബന്ധങ്ങളെല്ലാം വെറും
കപടനാട്യങ്ങളെന്നു
ബന്ധു ജനങ്ങളെന്നെ പഠിപ്പിച്ചു
വാഗ്‌ദാനങ്ങളെല്ലാം
വെറും വാചക കസര്‍ത്തെന്നു
വാഗ്‌ദാന പെരുമഴതീര്‍ത്തൊടുക്കം
ഒന്നുമറിഞ്ഞില്ലെന്നു ഭാവിച്ച
പ്രിയ കാമുകനെന്നെ പഠിപ്പിച്ചു
ആത്മാര്‍ത്ഥതയന്നാല്‍
ആത്മാവില്ലാത്ത എന്തോ ഒന്നെന്നു
ആത്മ സ്നേഹിതയെന്നെ പഠിപ്പിച്ചു
സ്നേഹത്തിന്‍ വില വട്ടപൂജ്യമെന്നു
ഞാന്‍ സ്നേഹം വാരിക്കോരികൊടുത്ത
പലരുമെന്നെ പഠിപ്പിച്ചു
കണ്ടതും കേട്ടതുമറിഞ്ഞതു മായ
സത്യത്തേക്കാള്‍ വില
വെറും കൃതൃമ തെളിവുകള്‍ക്കെന്ന്
നീതി പീഠമെന്നെ പഠിപ്പിച്ചു
വിശ്വസിക്കരുതാരെയും
ജീവിതമെന്ന ഗുരു എന്നെ പഠിപ്പിച്ചു
ഇത്രയും പാഠങ്ങള്‍ പഠിക്കാനെനിക്കു
ആയുസ്സിന്‍ മുക്കാലും വേണ്ടിവന്നു
--------------------------------------------------
ഓഫ് : അറിഞ്ഞില്ലെ ഡിഗ്രി പഠനത്തിന്റെ കൂടെ സൌജന്യ കമ്മ്യൂണിസ പഠനവും ഈ സൌഭാഗ്യം താമസിക്കാതെ ലഭിക്കും ......ഇതൊന്നു വായിക്കുമല്ലൊ
Posted by മനസറിയാതെ at 4:33 PM 1 comments
Thursday, February 5, 2009
കുഞ്ഞിക്കിളി കണ്ടകേരളം
ലോകം ചുറ്റി മടങ്ങിവന്ന
കുഞ്ഞിക്കിളിയോടമ്മ പറഞ്ഞു
പറയൂ മോളേ നിന്‍ യാത്രാവിശേഷം
കുഞ്ഞിക്കിളി പറയാന്‍ തുടങ്ങി
ആ യാത്രാവിശേഷം
ഓരോരോ നാട്ടിലേയും സുന്ദര-
കാഴ്ചകള്‍ വര്‍ണ്ണിച്ചൊടുക്കം
മലയാളനാട്ടിലെത്തി കുഞ്ഞിക്കിളി
മലയാളനാട്ടിലെത്തി
അമ്മേ നിളയെന്നൊരു
മരുഭൂമിയുണ്ടവിടെ
ഒത്തിരി പുണ്ണ്യസ്ഥലങ്ങളുണ്ടേ
സൂര്യനെല്ലി ,വിതുര ,കിളിരൂര്‍
അങ്ങിനെ നീളുന്നു ആഇടങ്ങള്‍
ഹര്‍ത്താലാണമ്മേ ദേശീയോത്സവം
എന്നുമെന്നുമാ ഉത്സവമാണമ്മേ
കള്ളു കുടിച്ചും കടയടപ്പിച്ചും
വണ്ടിതടഞ്ഞും വാളുകൊണ്ടങ്ങോട്ടു
വെട്ടിയും ഇങ്ങോട്ട് വെട്ടിയും
ഹര്‍ത്താലാഘോഷിക്കും
മല നാട്ടുകാര്‍
പേപ്പട്ടിയാണമ്മേ ദേശീയ മൃഗം
കൊതുകാണമ്മേ ദേശീയ പക്ഷി
ജനങ്ങളെല്ലാം മൂക്കുംപൊത്തി
നടക്കുന്നാ നാട്ടില്‍
കുളങ്ങളെല്ലാം റോഡിലണമ്മേ
മീനെ പിടിക്കന്‍ എളുപ്പമാണമ്മേ
തിന്നോളൂ തിന്നോളൂ എന്നു പറഞ്ഞു
ആറ്റിലെ മീനുകളെല്ലാമിളകാതെ
പൊങ്ങികിടക്കാറുണ്ട്
ഇനിയും ഒത്തിരി പറയാനുണ്ടമ്മേ
അതു ഞാന്‍ പിന്നെ പറഞ്ഞീടാം
Posted by മനസറിയാതെ at 4:43 PM 7 comments
ഒരു മലയാളി പെണ്‍കൊടിയുടെ കഥ
അമ്മ മരിച്ചപ്പോഴെനിക്ക്
കരയാന്‍ കഴിഞ്ഞില്ല
കാരണം അച്ഛന്റെ കാമ-
ചേഷ്ടകളെന്‍ കണ്ണീരെല്ലാം
കാര്‍ന്നെടുത്തിരുന്നു
അച്ഛനു മകളായാലെന്ത്
മറ്റാരായാലെന്ത്
അമ്മയുടെ മരണമെന്നെ തളര്‍ത്തി
എന്നാലതച്ഛന്റെ ശക്തി കൂട്ടി
വികാരത്തിന്‍ സുനാമിത്തിരയായ
അച്ഛന്റെയാക്രമണമൊരുനാള്‍
ഏട്ടനോട് സൂചിപ്പിച്ചു ഞാന്‍
അച്ഛന്റെ പാതയില്‍ തന്നെയായി
പിന്നെയാമകന്റെ സഞ്ചാരവും
എങ്കിലും ദു:ഖം മറക്കാനെനിക്കു
കുഞ്ഞനിയനുണ്ടായിരുന്നു
എന്നും ഞാനവനെ കെട്ടി-
പിടിച്ചു കരയും
ഒരു രാത്രിയുറങ്ങുബോള്‍
മാറിടത്തിലൂടവന്റെ കൈകള്‍
നീങ്ങുന്നതായി ഞാനറിഞ്ഞു
ഞാന്‍ ആ കൈകള്‍ തട്ടിമാറ്റി
വാതോരതെ ശകാരിച്ചു
ഭാവഭേതമേതുമില്ലതവന്‍ മൊഴിഞ്ഞു
അച്ഛനുമേട്ടനുമാകാമെങ്കില്‍
എന്തുകൊണ്ടെനിക്കായിക്കൂട
മറുപടി എന്നെ തളര്‍ത്തിയില്ല
ഇച്ചേച്ചിയെന്നു വിളിച്ചെന്‍
വിരല്‍തുമ്പും പിടിച്ചു നടന്നിരുന്ന
അവനുമാ അച്ഛന്റെ മകനല്ലെ
എന്‍ ദുരിതം നട്ടാരില്‍ പലരുമറിഞ്ഞു
വേദനയോടെ എന്നെ നോക്കിയവരിലാരൊ
നിയമമാണു നിന്‍ അത്താണിയെന്നോതി
പാവമാം അവനറിയുന്നില്ലല്ലൊ
നിയമമേന്തും കൈകളുടെ കാമപരവേശം,
പാണ്ടൊരിക്കല്‍ അച്ഛനെതിരെ
പരാതിപ്പെടാന്‍ പോയൊരാനുഭവം
മന്ത്രി മന്ദിരത്തിലെ സ്ഥിതിയും
വിഭിന്നമായിരുന്നില്ല , വയോവൃദ്ധനെങ്കിലും
കുതിര ശക്തിയായിരുന്നു ആ
ജനപ്രിയ നേതാവിനു
ഭീകരമാം വിധിയുടെ ഗര്‍ഭപാത്രത്തി-
ലെനിക്കൊരു മോന്‍ പിറന്നു
പ്രകൃതി വിരുദ്ധമായ് പിറന്നവനവന്‍
ഈഡിപ്പസിന്‍ പുനര്‍ജന്മമാവാതിരിക്കണേ
Posted by മനസറിയാതെ at 12:47 AM 6 comments