ജന്മം കൊണ്ടില്ലാത്തത്
ജന്മം കൊണ്ടില്ലാത്ത പലതും
കര്മം കൊണ്ടുണ്ടാക്കാനാവാത്തതുകൊണ്ടു
ഞനിന്നും തന്തയില്ലാത്തവളാണു
കുടുംബത്തില്‍ പിറക്കാത്തവളാണു
മരണം
ജീവിത രണഭൂമിയില്‍
അടരാടിയാടി മുന്നേറിയ ഞാന്‍
അഴകിന്റെ ആഴിയില്‍
മുങ്ങിമരിച്ചു
പ്രസംഗം
ലൈംഗിക വിദ്യാഭ്യാസം
വീട്ടില്‍ നിന്നു നല്കണമെന്നും,
അച്ഛനമ്മമാര്‍ നാണിക്കേണ്ടതില്ലെന്നും
നാടു നീളേ പ്രസംഗിച്ചു നടന്ന
ആംഗലേയ വൈദ്യന്റെ മകള്‍
ആദ്യ ആര്‍ത്തവ രക്തം കണ്ടു
തനിക്കെന്തോ മഹാവ്യാധിയെന്നു കരുതി
ആത്മഹത്യ ചെയ്തു
കുംബസാരം
കവിയല്ല ഞാന്‍
കവിതയെഴുതാനറിയില്ലെനിക്കു
എങ്കിലും സംവിധാനമെന്തെന്നറിയാതെ
സിനിമകള്‍ സംവിധാനം
ചെയ്തു കൂട്ടുന്ന
തിരക്കഥാകൃത്തുക്കളുള്ളീ നാട്ടില്‍
എന്റെ കവിതയെ 'കപിത'യെന്നു
വിളിക്കരുതു
Friday, August 29, 2008
ചെറിയ കഥ/കവിത...?
Posted by മനസറിയാതെ at 11:29 AM
Subscribe to:
Post Comments (Atom)
14 Comments:
പ്രസംഗം ഇഷ്ടമായി.പിന്നെ ഈ മോഡറേഷന്‍ പരിപാടി വേണോ?അഭിപ്രായം എന്തു തന്നെയായാലും അത് മറ്റുള്ളവരും അറിയേണ്ടേ?
ഇന്നു മുതല്‍ മോഡറേഷന്‍ പരിപാടി നിര്ത്തി
പ്രസംഗം തീപ്പൊരിയാണല്ലോ...
ഒന്നും മൂന്നും നന്നായി.
ഓഫ്: അരീക്കോടന്‍ മാഷേ, മോഡറഷന്‍ തെറിക്കമന്റുകളെ നിയന്ത്രിക്കാനാ.
entokkeyaa maashe???
പ്രസംഗമിഷ്ടമായി...:)
ഈ വരികളൊക്കെ ഏറെ നന്നായിരിക്കുന്നു....
കവിതകള്‍ നന്നായിട്ടുണ്ട്. പക്ഷേ "മഹാവ്യാതി" ആണോ? "മഹാവ്യാധി" അല്ലേ?
ശരിയാണു അക്ഷരത്തെറ്റ് തിരുത്തുന്നു
പ്രസംഗം വളരെ ഇഷ്ടമായി, പിന്നെ ഒന്നാമത്തേതും നന്നായി :)
ഇനിയും എഴുതുക
അഭിവാദ്യങ്ങളോടെ
നല്ല ചിന്തകള്‍.
ഇനിയും എഴുതുക.
ജന്മം കൊണ്ടില്ലാത്ത പലതും
കര്മം കൊണ്ടുണ്ടാക്കാനാവാത്തതുകൊണ്ടു
ഞനിന്നും തന്തയില്ലാത്തവളാണു
കുടുംബത്തില്‍ പിറക്കാത്തവളാണു
Very good
വായിക്കാനും അഭിപ്രായം അറിയിക്കാനും മനസു കാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
Post a Comment