പ്രണയം
നിവര്‍ന്നു നില്കാനാവാത്ത തനിക്കു
കൈത്താങ്ങേകിയ തേന്മാവിനെ മറന്നു
കാറ്റിനെ പ്രണയിച്ച മുല്ലവള്ളിയെ
കാറ്റു കൊടൂങ്കാറ്റായി മാറി
നരകത്തിലെത്തിച്ചു
ന്യായം
അവിവാഹിതയെ പ്രണയിച്ചാല്‍
വിവാഹം കഴിക്കേണ്ടിവരുമെന്നു
ഭയന്നു ഞാന്‍ വിവാഹിതയെ പ്രണയിച്ചു
യുക്തി
അഗതി മന്ദിരത്തില്‍
മരിച്ചു കിടന്ന എന്നോട്
യമന്‍ ചോദിച്ചു
"നരകമോ ?സ്വര്‍ഗമോ?"
നരകമെന്നു ഞാന്‍ പറഞ്ഞു
എന്തെന്നാല്‍ എന്റെ ഭാര്യയും മക്കളും
വൈകാതെ അവിടെത്തും
കാരണം
മദ്യപാനം
പാപമാണെന്നും
അതെന്റെ കരളിനെ
തകര്‍ക്കുമെന്നുമറിയാം
പക്ഷെ കള്ളുകുടിക്കാതെ
ഞാനെങ്ങിനെ എന്റെ
ഭാര്യയെ തല്ലും
കാഴ്ച
നിശയെന്നു കരുതി ഞാന്‍
നിശ നാളെ പുലരുമെന്നും
എന്താ നേരം വെളുക്കാത്തതെന്നു
ഭാര്യയോടു ചോദിച്ചപ്പോഴാണറിഞ്ഞതു
എന്റെ കണ്ണിനിപ്പോള്‍ കാഴ്ചയില്ലെന്നു
Saturday, September 20, 2008
ചെറിയ കഥ.. 2
Posted by മനസറിയാതെ at 12:44 PM
Subscribe to:
Post Comments (Atom)
18 Comments:
നന്നായിരിക്കുന്നു
ആദ്യത്തേതു വെറും അസൂയ :)
ബാക്കിയുള്ളതിനൊക്കെ ബൂലോകത്തെ ഭാര്യമാര്‍ തരും നിനക്ക്.
സരിജ നന്ദി.. കിനാവേ അതില്‍ അസൂയയൊന്നുമില്ല ഇന്നലെ സംഭവിച്ചതു ഇന്ന് സംഭവിക്കുന്നതു എന്നു എനിക്കു തോന്നിയതാ എഴുതിയതു പിന്നെ ബൂലോക ഭാര്യമാര്‍ക്കു സ്വാഗതം
നുറുങ്ങ് ചിന്തകള്‍..
നന്നായിട്ടുണ്ട്. ആശംസകള്‍.
ന്യായം കലക്കീട്ടൊ!!
നന്നായിരിയ്ക്കുന്നു. :)
[പ്രൊഫൈല്‍ കണ്ടു. ആദ്യ സിനിമ എന്നത്തേയ്ക്ക് ഇറങ്ങും? കാത്തിരിയ്ക്കാം... എഴുത്ത് തുടങ്ങിയോ?]
വളരെ നന്നായിരിക്കുന്നു.
"മുല്ലവള്ളികള്‍ അങ്ങനെയാണ് കൂട്ടുകാരാ,
അവള്‍ കാറ്റു കൊണ്ടുപോകാന്‍ വിധിക്കപ്പെട്ടവളാണ്."
നന്നായിട്ടുണ്ട് . ഇനിയും എഴുതുക .
എല്ലാം വായിച്ചു .......മനോഹരം...
പക്ഷെ പലതും ഒരേ ശൈലി തന്നെ....
അച്ച് ഒന്നാകുമ്പോള്‍ തന്നെ, മണ്ണ് നമുക്കു വേറെ തേടാം ...
അപ്പോഴല്ലേ വൈവിധ്യം ഉണ്ടാവുകയുള്ളൂ...?
ആശംസകള്‍.......എഴുത്ത് തുടരുക.....
കിനാവ്
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
കുമാരന്‍
ശ്രീ
നരിക്കുന്നൻ
നിശാന്ത്
ഹന്‍ല്ലലത്ത്
ഇതു വഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി, ഇനിയും വരണം അഭിപ്രായം അറിയിക്കണം
ശ്രീ, ആ ദിവസത്തിനായി ഞാനും കാത്തിരിക്കുകയാണു ഒരുപാടു പ്രതീക്ഷകളോടെ
ഹന്‍ല്ലലത്ത് ,ശൈലിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കാം അതുപോലെ തന്നെ വിഷയ വൈവിധ്യത്തിനും ഇനിയും ഇത്തരം വിമര്ശനാത്മകമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു
cherukathakal nannayirikunnu.nanmakal nerunnu
ഇതു വളരെ ഇഷ്ടപ്പെട്ടു!!!!!!!!!!!!
കൊള്ളാം ... ചില വലിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞിരിക്കുന്നു.... ചിലതൊക്കെ നമ്മള്‍ക്ക് അറിയാം... പക്ഷെ അത് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല... അല്ലേ? യാഥാര്‍ത്യങ്ങള്‍ കണ്മുന്‍പില്‍ തെളിയുമ്പോള്‍ ......
എന്തെ പുതിയ പോസ്റ്റ് ഒന്നുമില്ലേ ?
കാത്തിരിക്കുന്നവരെ നിരാശപ്പെടുതരുത് .
ഒരു പഴയ കഥ പറയട്ടെ .
നല്ല ചൂടുള്ള ഒരു പരീക്ഷക്കാലം..
ഒരു കൂട്ടുകാരന്റെ മൈക്രോ ബയോളജി ടെക്സ്റ്റില്‍ നിന്നും ഒരു രണ്ടു വരി കവിത കണ്ടുപിടിക്കപ്പെട്ടു .
അതിനെ കവിത എന്ന് വിളിക്കാമോ എന്നറിയില്ല .
അത് ഇങ്ങനെയായിരുന്നു .....
"പുകവലി പാടില്ല !!
പക്ഷെ ദാസേട്ടന്‍* പാടും !!!"
(*യേശുദാസ് )
എന്ത് പറയുന്നു ?
ഈ കവിത(?) ഏറെ ചര്ച്ച ചെയ്യപ്പെട്ടപ്പോള്‍ ,(പരിഹാസം കെട്ട് മടുത്തു ) അവസാനം പുള്ളി മൊഴിഞ്ഞു :
"എന്റെ ഉള്ളില്‍ ഒരു കവി ഉണ്ട് .
ഉച്ചക്ക് ,
ഒന്നിനെക്കൂടി തിന്നണം "
ഇനി പറയൂ , അദ്ദേഹം ഒരു കവി തന്നെയല്ലേ ?
ഒരു ഐഡന്റിറ്റി വെളിപ്പെടുത്താത്ത കമന്റ് കിട്ടി kathakal kakkaruthu chengathi
nischayammonthly.blogspot.com ഞാന്‍ ഈ ബ്ലോഗിലെ എല്ലാ പോസ്റ്റും നോക്കിയിട്ടും ഏതാണു കട്ടതു എന്നു മനസിലായില്ല ഐഡന്റിറ്റി വെളിപ്പെടുത്താത്ത ആ സുഹൃത്തിനോടു ഐഡന്റിറ്റി വെളിപ്പെടുത്തികൊണ്ടു ഏതാണുകട്ടതു എന്നു തെളിവു സഹിതം കാണിച്ചു തരാന്‍ അപേക്ഷിക്കുന്നു .....
നിശാന്ത്ജി
എനിക്കൊന്നും മനസിലായില്ല
നന്നായിട്ടുണ്ട്
നന്നായിട്ടുണ്ട്
GOOD JITHU
TAKE CARE AND WRITE MORE
Post a Comment