സുഖം
ഭാര്യയുടെ കൂടെ കിടക്കണമെന്നുണ്ടെങ്കിലും
സുഖിക്കുന്നവന്‍ ദുഃഖിക്കേണ്ടി വരുമെന്ന-
ഭയമെന്നെ കിടപ്പറയില്‍നിന്നകറ്റി
അസൂയ
ആത്മഹത്യ ചെയ്യണമെന്നുണ്ടെങ്കിലും
ഭാര്യ വേറെ
വിവാഹം കഴിക്കുമോയെന്ന
ഭയമെന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചൂ
പേടി
ജീവിക്കാന്‍ മോഹമുണ്ടെങ്കിലും
ഇന്നലെ പിറന്ന എന്റെ മോള്‍
വല്ലവന്റേം കൂടെ ഓടിപ്പോകുമോയെന്ന
ഭയമെന്നെ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചു
ഹാവൂ!!!
എത്ര ശ്രമിച്ചിട്ടും കിട്ടിയില്ല
എന്നിട്ടും തളരാതെ ഊണും ഉറക്കവു-
മുപേക്ഷിച്ചൂ ശ്രമം തുടര്‍ന്നു
അങ്ങനെ ഇന്നാദ്യമായി
ടി.വി ചാനലിലെ ഫോണിന്‍
പരിപാടിയിലേക്കു എന്റെ കാള്‍
കണക്ടായി
ഞാന്‍
എന്തിനു ജീവിക്കണം..?
മറ്റുള്ളവര്ക്കു ബാധ്യതയാവാന്‍
ആരെങ്കിലുമൊക്കെ വേണ്ടേ!!!
ഞങ്ങള്‍ക്കും ജീവിക്കണ്ടേ !
ശത്രുരാജ്യങ്ങള്‍ യുദ്ധമവസാനിപ്പിച്ചപ്പോള്‍
ആയുധങ്ങള്‍ പരസ്പരം
പോരാടാന്‍ തുടങ്ങി
എന്തിനീ യുദ്ധമെന്നൊ-
രായുധത്തോടു ചോദിച്ചപ്പോള്‍
ഞങ്ങള്‍ക്കും ജീവിക്കണ്ടേ-
യെന്ന മറുപടി
നിഷ്കളങ്കന്‍
വീടെവിടെന്നു ചോദിച്ചു
പറഞ്ഞു കൊടുത്തു
വീട്ടിലോട്ടുള്ള വഴി ചോദിച്ചു
പറഞ്ഞു കൊടുത്തു
തിരികെയെത്തിയപ്പോള്‍
കണ്ടതു
കാലിയായി കിടക്കുന്ന
വീട്
Wednesday, August 27, 2008
ചെറിയ കഥകള്‍...?
Posted by മനസറിയാതെ at 6:45 PM
Subscribe to:
Post Comments (Atom)
4 Comments:
"cheriya kadhakal"-il "njaan" kollam. ninte kaaryathil sathyamanu....(jocking..hi hi)
കുഞ്ഞുണ്ണികളാണെങ്കിലും, നല്ലുണ്ണികള്‍ തന്നെ. ഭാവുകങ്ങള്‍.
കപിയല്ല
കവി തന്നെയാണ്
Post a Comment