Monday, November 3, 2008

ചില കാര്യങ്ങള്‍

അറിയതെ
എല്ലാവരും പറയാറുണ്ട് അവന്റെ മനസ്
വിളക്കിന്റെ നാളം പോലെയാണെന്ന്
ഇന്നലെ ഒരു നാലു വയസുകാരിയെ
കണ്ടപ്പോള്‍ അവന്‍ ആ നാളമൊന്നു
ചുരുക്കി എല്ലാം കഴിഞ്ഞപ്പോള്‍
പൂര്‍വസ്ഥിതിയിലാക്കി

അവന്‍

ഒരോ പടവുകള്‍ ചവിട്ടി
ഉയരങ്ങളിലെക്കവന്‍
നടന്നു കയറുബോള്‍ ആരുമറിഞ്ഞില്ല
അവിടെ നിന്ന് ചാടി
മരിക്കാനാണു ആ പോക്കെന്ന്

അവള്‍
അവളെപ്പോഴും മഴ പെയ്യുന്നതും
കാത്തിരിക്കും മഴപെയ്യുബോള്‍
ആകാശത്തിനു തന്നേക്കള്‍
കണ്ണീരുണ്ടല്ലോ എന്നോര്‍ത്ത്
ആശ്വസിക്കും

കവിയും കവിതയും
കവി ആധുനികവും കഴിഞ്ഞു
അത്യാധുനികതയില്‍ എത്തി
കവിത ശിലായുഗത്തില്‍ തന്നെ

കഴിവും കഴിവുകേടും

മറന്നുപോകുക കഴിവുകേടെങ്കില്‍
മറക്കാന്‍ കഴിയുക കഴിവു തന്നെ

തൂമ്പ
ഇന്നലെ ഒരു ഇടശ്ശേരി കവിത വായിച്ചു.
ഒരു വരി ഇങനെയായിരുന്നു
"കുഴിവെട്ടി മൂടുക വേദനകള്‍"
ഇതും വായിച്ചു വേദനയെ
മൂടാനായി കുഴിവെട്ടാന്‍ തുടങ്ങുബോള്‍
തൂമ്പ എന്നോട് ചോദിച്ചു
"എന്റെ വേദനയെ മൂടാന്‍
ഞാന്‍ എന്തുകൊണ്ട് കുഴിവെട്ടും

5 Comments:

ശ്രീ said...

എല്ലാം വളരെ നന്നായിട്ടുണ്ട്. എങ്കിലും “അവന്‍” കൂടുതല്‍ ഇഷ്ടമായി.
:)

സുല്‍ |Sul said...

മനസ്സറിയാതെ പോസ്റ്റ് ചെയ്തതല്ലേ, എല്ലാം കൊള്ളാം.

കഴിവും കഴിവുകേടും കൂടുതല്‍ ഇഷ്ടമായി.

-സുല്‍

BS Madai said...

നന്നായിരിക്കുന്നു.തൂമ്പയുടെ ചോദ്യം രസിപ്പിച്ചു...

pinne -ആകാശത്തിനു തന്നേക്കള്‍ കണ്ണീരുണ്ടല്ലോ... nalla varikal

smitha adharsh said...

അതെ..തൂമ്പയുടെ ചോദ്യം കലക്കി..

കരുണാമയം said...

nannayiddundu


http://www.karunamayam.blogspot.com/

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN