Tuesday, March 17, 2009

തനിനിറം


ജീവിച്ചിരുന്നപ്പോള്‍
പലതവണയെന്നെ
വഞ്ചിച്ച നീ
മരണത്തിനപ്പുറത്തെ
ലോകത്തുനിന്നുകൊണ്ട്
എന്നെ ഒരുപാടിഷ്ടമാ-
ണെന്നുപറയുമ്പോള്‍
എന്തുഞാന്‍ ചെയ്യും

എന്നെയൊത്തിരി
സ്നേഹിക്കുന്ന പെണ്ണേ
നിന്നരികിലെത്താ
നൊരുവഴിതെളിയുന്നു
എന്റെ മുന്നില്‍
പാളത്തിലൂടെ
പാഞ്ഞുവരുന്ന
തീവണ്ടിയെന്നെ
നിന്നരികിലെത്തിക്കും

നരകത്തിലേ നീയുണ്ടാകൂ
എന്നറിയാം നീയുള്ളിടം
എന്റെ സ്വര്‍ഗമെന്നു കരുതി
നരകവാതില്‍ക്കലെത്തിയ
ഞാന്‍ കണ്ട കാഴ്ച
എന്നെ ഞെട്ടിച്ചു

നീയുമൊരു പുരുഷനും
ഇണചേരുന്നു
എന്തിനിതു ചെയ്തെന്നു
സങ്കടത്തോടെ ചോദിച്ചപ്പോള്‍
നീയൊരു പരിഹാസചിരി
ചിരിച്ചു കടന്നു പോടാ
എന്നാക്രോശിച്ചു

12 Comments:

മനസറിയാതെ said...

"ഒരിക്കല്‍ തട്ടിവീണ കല്ലില്‍ തന്നെ തട്ടി വീണ്ടും വീഴുന്നവന്‍ ലോകത്തിലേ ഏറ്റവും വലിയ വിഡ്ഢി" പണ്ടാരോ പറഞ്ഞത് എത്ര ശരി

ധൃഷ്ടദ്യുമ്നന്‍ said...

നരകത്തിലേ നീയുണ്ടാകൂ
എന്നറിയാം നീയുള്ളിടം
എന്റെ സ്വര്‍ഗമെന്നു കരുതി
aa vari kollaam!!!

Unknown said...

ini enthu cheiyum... narakathil ethugayam cheithu..

അരങ്ങ്‌ said...

Hello, a poem of love with high innovation. Goin to hell in search of the lover is interesing. Don't go to hell. Return to earth. here is the real hell.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"ജീവിച്ചിരുന്നപ്പോള്‍
പലതവണയെന്നെ
വഞ്ചിച്ച നീ..
.....
നീയുള്ളിടം
എന്റെ സ്വര്‍ഗമെന്നു കരുതി"

"ഒരിക്കല്‍ തട്ടിവീണ കല്ലില്‍ തന്നെ തട്ടി വീണ്ടും വീഴുന്നവന്‍ ലോകത്തിലേ ഏറ്റവും വലിയ വിഡ്ഢി"

athanne.

ജോ l JOE said...

Good Lines. But always death, suicide etc in your lines...Y?

മനസറിയാതെ said...

ധ്രിഷ്ടദ്യുംനന്‍, Malayalam Songs ,അരങ്ങ് ,രാമചന്ദ്രന്‍ വെട്ടിക്കാട്ട്, ജോ ,വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി . പിന്നെ ജോ ഒരിക്കലും മനപ്പൂര്‍വം എഴുതുന്നതല്ല എഴുതി വന്നപ്പോള്‍ ആ വിഷയങ്ങള്‍ വരുന്നു എന്നു മാത്രം . ആ വിഷയങ്ങളുടെ ധാരാളിത്തം ഇനി ഉണ്ടാവാതെ ശ്രദ്ധിക്കാം ഒരിക്കലും എന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമല്ല ആ വരികള്‍

Mr. X said...

ഹോ! ഈ ഒരു തീം ഒരിക്കലും ആലോചിച്ചിട്ടില്ല...
അങ്ങനെ അവള്‍ മരണത്തിലും വഞ്ചനയുടെ വാഗ്ദാനം പാലിച്ചു, അല്ലേ?

ശരിക്കും, എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

നരിക്കുന്നൻ said...

‘നരകത്തിലേ നീയുണ്ടാകൂ
എന്നറിയാം നീയുള്ളിടം
എന്റെ സ്വര്‍ഗമെന്നു കരുതി..........‘

കടിഞ്ഞാണില്ലാതെ ഇനിയും പറക്കട്ടേ ചിന്തകൾ..

ശ്രീ said...

നന്നായിരിയ്ക്കുന്നു

മനസറിയാതെ said...

ആര്യന്‍ ,നരിക്കുന്നൻ , ശ്രീ ... നന്ദി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുഎന്നറിയുന്നതില്‍ ഒത്തിരി സന്തോഷം

വാഴക്കോടന്‍ ‍// vazhakodan said...

നരകത്തിലേ നീയുണ്ടാകൂ
എന്നറിയാം നീയുള്ളിടം
എന്റെ സ്വര്‍ഗമെന്നു കരുതി
നരകവാതില്‍ക്കലെത്തിയ
ഞാന്‍ കണ്ട കാഴ്ച
എന്നെ ഞെട്ടിച്ചു
ഭൂമിയില്‍ തന്നെ എത്രയോ പേരെ ഞെട്ടിച്ച കാഴ്ചകള്‍ , വരികള്‍ക്കിടയില്‍ ഇനിയും വായിക്കാം!......സസ്നേഹം.....വാഴക്കോടന്‍.

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN