Monday, March 16, 2009

കാലത്തേയും തോല്പിച്ച്

ഒരുമതന്‍ ഊയലില്‍
ഒരുമിച്ചാടുവാന്‍ കൊതിച്ചവരെ
കാലം, ഒരു ചാണ്‍ കയറില്‍
ഒന്നിച്ച് തൂങ്ങിയാടുന്ന
നിലയിലെത്തിച്ചു
ആ ആട്ടത്തിലും അവര്‍
കെട്ടിപ്പിടിച്ചിരുന്നു
കാലമേ നിനക്കു ഞങ്ങളെ
മരണത്തിലും തോല്പിക്കാന്‍
കഴിയില്ലെന്നു പ്രഖ്യാപിക്കും പോലെ

5 Comments:

സമാന്തരന്‍ said...

ഒരുമ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വേണ്ടിയിരുന്നില്ല.

മനസറിയാതെ said...

രാമചന്ദ്രന്‍ വെട്ടിക്കാട്ട് എന്ത് വേണ്ടിയിരുന്നില്ല എന്നാണു ഉദ്ദേശിച്ചത്..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ആത്മഹത്യ തന്നെ.

കാലത്തേയും സമൂഹത്തേയും തോല്പിക്കാന്‍
സ്വയം തോല്‍ക്കണോ?

മനസറിയാതെ said...

വെട്ടിക്കാട്ട് ആ ചോദ്യം ശരിയാണു . ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ (നട്ടെല്ലില്ലെങ്കില്‍) ഒന്നിച്ചു മരിക്കുന്നതാണു നല്ലതെന്നു അവര്‍ കരുതിയിരിക്കും വെറും പൈങ്കിളീസ് . സമാന്തരന്‍, രാമചന്ദ്രന്‍ വെട്ടിക്കാട്ട് , ജോ വന്നതിനു അഭിപ്രായം അറിയിച്ചതിനും നന്ദി

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN