അന്ന് മലയാളം മാഷ്
അവളുടെ നേര്‍ക്കു
ഒരു ചോദ്യമെറിഞ്ഞു
"ഉണ്ടക്കണ്ണീ നിന്റെ
ഭാവി വരന്‍ ആരായിരിക്കണം"
ഉടന്‍ വന്നു മറുപടി
"അദ്ദേഹം ഒരു കവിയായിരിക്കണം"
ആ നിമിഷം തന്നെ
ഞാനുറപ്പിച്ചു, അടുത്ത നിമിഷം,
ഞാനൊരു കവിത എഴുതുമെന്നു..
കവിയായി മാറുമെന്നു...
ഒരു നാള്‍ എന്റെ കാവ്യ സൃഷ്ടികള്‍
അവള്‍ക്കു മുന്നില്‍ കാഴ്ചവെച്ചു..
കവിതയിലൂടേ കണ്ണോടിച്ച
അവളൊരു പ്രഖ്യാപനം
നടത്തി "കപി"യെ കെട്ടിയാലും
ഞാന്‍ കവിയെ കെട്ടില്ലാന്ന്
(കവിത വായിച്ച പാവത്തിന്റെ
നെഞ്ച് തകര്‍ന്നുകാണും)
അന്നു തന്നെ ഞാനെന്‍
തൂലികയുപേക്ഷിച്ചു
ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറം
വീണ്ടും തിരയുന്നു...ഞാനാ തൂലികയെ
അവളുടെ മോള്‍ക്കും ഒരു കവിയെ
തന്നെയാണത്രെ വരിക്കാന്‍ മോഹം...
Tuesday, March 24, 2009
ഗവിയായ വഴി
Posted by മനസറിയാതെ at 2:08 PM 7 comments
Tuesday, March 17, 2009
തനിനിറം
ജീവിച്ചിരുന്നപ്പോള്‍
പലതവണയെന്നെ
വഞ്ചിച്ച നീ
മരണത്തിനപ്പുറത്തെ
ലോകത്തുനിന്നുകൊണ്ട്
എന്നെ ഒരുപാടിഷ്ടമാ-
ണെന്നുപറയുമ്പോള്‍
എന്തുഞാന്‍ ചെയ്യും
എന്നെയൊത്തിരി
സ്നേഹിക്കുന്ന പെണ്ണേ
നിന്നരികിലെത്താ
നൊരുവഴിതെളിയുന്നു
എന്റെ മുന്നില്‍
പാളത്തിലൂടെ
പാഞ്ഞുവരുന്ന
തീവണ്ടിയെന്നെ
നിന്നരികിലെത്തിക്കും
നരകത്തിലേ നീയുണ്ടാകൂ
എന്നറിയാം നീയുള്ളിടം
എന്റെ സ്വര്‍ഗമെന്നു കരുതി
നരകവാതില്‍ക്കലെത്തിയ
ഞാന്‍ കണ്ട കാഴ്ച
എന്നെ ഞെട്ടിച്ചു
നീയുമൊരു പുരുഷനും
ഇണചേരുന്നു
എന്തിനിതു ചെയ്തെന്നു
സങ്കടത്തോടെ ചോദിച്ചപ്പോള്‍
നീയൊരു പരിഹാസചിരി
ചിരിച്ചു കടന്നു പോടാ
എന്നാക്രോശിച്ചു
Posted by മനസറിയാതെ at 2:35 PM 12 comments
Subscribe to:
Posts (Atom)