Thursday, February 5, 2009

ഒരു മലയാളി പെണ്‍കൊടിയുടെ കഥ

അമ്മ മരിച്ചപ്പോഴെനിക്ക്
കരയാന്‍ കഴിഞ്ഞില്ല
കാരണം അച്ഛന്റെ കാമ-
ചേഷ്ടകളെന്‍ കണ്ണീരെല്ലാം
കാര്‍ന്നെടുത്തിരുന്നു
അച്ഛനു മകളായാലെന്ത്
മറ്റാരായാലെന്ത്

അമ്മയുടെ മരണമെന്നെ തളര്‍ത്തി
എന്നാലതച്ഛന്റെ ശക്തി കൂട്ടി
വികാരത്തിന്‍ സുനാമിത്തിരയായ
അച്ഛന്റെയാക്രമണമൊരുനാള്‍
ഏട്ടനോട് സൂചിപ്പിച്ചു ഞാന്‍
അച്ഛന്റെ പാതയില്‍ തന്നെയായി
പിന്നെയാമകന്റെ സഞ്ചാരവും

എങ്കിലും ദു:ഖം മറക്കാനെനിക്കു
കുഞ്ഞനിയനുണ്ടായിരുന്നു
എന്നും ഞാനവനെ കെട്ടി-
പിടിച്ചു കരയും
ഒരു രാത്രിയുറങ്ങുബോള്‍
മാറിടത്തിലൂടവന്റെ കൈകള്‍
നീങ്ങുന്നതായി ഞാനറിഞ്ഞു
ഞാന്‍ കൈകള്‍ തട്ടിമാറ്റി
വാതോരതെ ശകാരിച്ചു
ഭാവഭേതമേതുമില്ലതവന്‍ മൊഴിഞ്ഞു
അച്ഛനുമേട്ടനുമാകാമെങ്കില്‍
എന്തുകൊണ്ടെനിക്കായിക്കൂട
മറുപടി എന്നെ തളര്‍ത്തിയില്ല
ഇച്ചേച്ചിയെന്നു വിളിച്ചെന്‍
വിരല്‍തുമ്പും പിടിച്ചു നടന്നിരുന്ന
അവനുമാ അച്ഛന്റെ മകനല്ലെ

എന്‍
ദുരിതം നട്ടാരില്‍ പലരുമറിഞ്ഞു
വേദനയോടെ എന്നെ നോക്കിയവരിലാരൊ
നിയമമാണു നിന്‍ അത്താണിയെന്നോതി
പാവമാം അവനറിയുന്നില്ലല്ലൊ
നിയമമേന്തും കൈകളുടെ കാമപരവേശം,
പാണ്ടൊരിക്കല്‍ അച്ഛനെതിരെ
പരാതിപ്പെടാന്‍ പോയൊരാനുഭവം
മന്ത്രി മന്ദിരത്തിലെ സ്ഥിതിയും
വിഭിന്നമായിരുന്നില്ല , വയോവൃദ്ധനെങ്കിലും
കുതിര ശക്തിയായിരുന്നു
ജനപ്രിയ നേതാവിനു

ഭീകരമാം വിധിയുടെ ഗര്‍ഭപാത്രത്തി-
ലെനിക്കൊരു മോന്‍ പിറന്നു
പ്രകൃതി വിരുദ്ധമായ് പിറന്നവനവന്‍
ഈഡിപ്പസിന്‍ പുനര്‍ജന്മമാവാതിരിക്കണേ

6 Comments:

മനസറിയാതെ said...

ഏകദേശം മൂന്നുകൊല്ലം മുന്‍പ് അച്ഛനില്‍ നിന്നു ഗര്‍ഭംധരിച്ച പതിനാലുകാരിയെ കുറിച്ചു ഒരു പത്രവാര്‍ത്തയുണ്ടായിരുന്നു അന്നു എഴുതിയതാണു ഇതു ഇപ്പോള്‍ ഇവിടെ പോസ്റ്റുന്നു . അന്നു എന്റെ കൂട്ടുകാര്‍ക്ക് കാണിച്ച് കോടുത്തപ്പോള്‍ എഴുതിയതു അല്പം കൂടിപ്പോയി, അനിയനെയെങ്കിലും ഒഴിവാക്കമായിരുന്നു എന്ന അഭിപ്രായമാണു പറഞ്ഞതു

Rejeesh Sanathanan said...

സത്യമെങ്കിലും ഭീകരമായി തോന്നി :(

സുദേവ് said...

എന്തഭിപ്രായം പറയാന്‍ !!!വാര്‍ത്തകള്‍ എല്ലാവരും കേള്‍ക്കുന്നതല്ലേ !! പക്ഷെ ഇങ്ങനെ എഴുതി കണ്ടപ്പോള്‍ "മാറുന്ന മലയാളി " ,എഴുതിയ കമന്റ് പോലെ തന്നെ തോന്നി .

നിലാവ് said...

വായിച്ചു, ആകെ അസ്വസ്ഥമായപോലെ...മനസ്സ്.

Thaikaden said...

Purathariyaathava ethrayennam!!!!!!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചില യാഥാര്‍ത്ഥ്യങ്ങള്‍!
http://thambivn.blogspot.com/2008/08/blog-post_14.html

ഞാനും ഇതേ വിഷയത്തില്‍ പോസ്റ്റിട്ടിരുന്നു.

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN