Saturday, September 20, 2008

ചെറിയ കഥ.. 2

പ്രണയം
നിവര്‍ന്നു നില്കാനാവാത്ത തനിക്കു
കൈത്താങ്ങേകിയ തേന്മാവിനെ മറന്നു
കാറ്റിനെ പ്രണയിച്ച മുല്ലവള്ളിയെ
കാറ്റു കൊടൂങ്കാറ്റായി മാറി
നരകത്തിലെത്തിച്ചു


ന്യായം
അവിവാഹിതയെ പ്രണയിച്ചാല്‍
വിവാഹം കഴിക്കേണ്ടിവരുമെന്നു
ഭയന്നു ഞാന്‍ വിവാഹിതയെ പ്രണയിച്ചു

യുക്തി
അഗതി മന്ദിരത്തില്‍
മരിച്ചു കിടന്ന എന്നോട്
യമന്‍ ചോദിച്ചു
"നരകമോ ?സ്വര്‍ഗമോ?"
നരകമെന്നു ഞാന്‍ പറഞ്ഞു
എന്തെന്നാല്‍ എന്റെ ഭാര്യയും മക്കളും
വൈകാതെ അവിടെത്തും


കാരണം
മദ്യപാനം
പാപമാണെന്നും
അതെന്റെ കരളിനെ
തകര്‍ക്കുമെന്നുമറിയാം
പക്ഷെ കള്ളുകുടിക്കാതെ
ഞാനെങ്ങിനെ എന്റെ
ഭാര്യയെ തല്ലും


കാഴ്ച
നിശയെന്നു കരുതി ഞാന്‍
നിശ നാളെ പുലരുമെന്നും
എന്താ നേരം വെളുക്കാത്തതെന്നു
ഭാര്യയോടു ചോദിച്ചപ്പോഴാണറിഞ്ഞതു
എന്റെ കണ്ണിനിപ്പോള്‍ കാഴ്ചയില്ലെന്നു

മലയാളം വെബ് സൈറ്റുകളില്‍ വന്ന എന്റെ രചനകള്‍

©2008,2009 JITHIN